സിനിമ

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന ശ്വേത മേനോനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന നടി ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കൊച്ചി സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതി റദ്ദാക്കിയത്. എറണാകുളം സിജെഎം കോടതിയിലെ നടപടികളും ഹൈക്കോടതി റദ്ദാക്കി. കേസ് എഴുതിത്തള്ളാത്തത് എന്തുകൊണ്ടെന്ന് പൊലീസിനോട് ഹൈക്കോടതി ചോദിച്ചു.

ശ്വേത മേനോനെതിരായ കേസ് നിലനില്‍ക്കില്ലെന്നും പരാതി മുഖവിലയ്‌ക്കെടുത്താലും കുറ്റകൃത്യം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ശ്വേത മേനോന്റെ സല്‍പ്പേര് കളങ്കപ്പെടുത്താനും വ്യക്തി വിദ്വേഷം മുന്‍നിര്‍ത്തിയുമാണ് പരാതിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു ശ്വേത മേനോനെതിരെ കേസെടുത്തത്. മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേപ്രകാരം ആയിരുന്നു എഫ്ഐആര്‍.

രതിനിര്‍വേദം എന്ന ചിത്രത്തിലടക്കം അഭിനയിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി കൊടുത്തിരുന്നത്, അന്ന് തന്നെ ഈ പരാതിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

  • 'വാഴ 2'യിലെ യുകെയിലെയടക്കം ജീവിത രംഗങ്ങള്‍ യാഥാര്‍ത്ഥ്യമെന്ന് കല്യാണി പണിക്കര്‍
  • 40 വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലിനെ അമേരിക്കയില്‍ വച്ച് കണ്ട് ആ പഴയ നായിക
  • ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി, ബോബി കുര്യനും ശാലിനിക്കും ക്ലീന്‍ ചിറ്റ്
  • ബി. ഉണ്ണികൃഷ്‍ണന്‍ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു
  • സുമതി വളവിന് ചെലവാക്കിയത് 20 കോടി; സിനിമ കണ്ട് തലയില്‍ കൈവച്ചു പോയെന്ന് നിര്‍മാതാവ് വേണു കുന്നപ്പിളളി
  • തിയറ്ററുകളില്‍ പണം വാരി ആട് 3 ഒടിടിയിലേക്ക്
  • ജ്യോത്സ്യന്റെ മധ്യസ്ഥതയില്‍ വിജയ് -ഭാര്യ വിവാഹ മോചന ചര്‍ച്ച; 250 കോടി ആവശ്യപ്പെട്ടെന്ന്
  • ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം; വാഴ 2 സിനിമയ്ക്കെതിരെ നിയമനടപടി
  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions