യു.കെ.വാര്‍ത്തകള്‍

യുകെയിലെ മൂന്ന് പ്രമുഖ ബാങ്കുകളുടെ ആപ്പുകളില്‍ സാങ്കേതിക തകരാര്‍; മറ്റുള്ളവരുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

യുകെയിലെ പ്രധാനപ്പെട്ട മൂന്ന് ബാങ്കുകളുടെ മൊബൈല്‍ ആപ്പുകളില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് ചില ഉപഭോക്താക്കള്‍ക്ക് മറ്റ് ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കാണാനായതായി റിപ്പോര്‍ട്ട്. ലോയ്ഡ്‌സ് ബാങ്കിങ് ഗ്രൂപ്പിന്റെ കീഴിലുള്ള ലോയ്ഡ്‌സ് ബാങ്ക്, ഹാലിഫാക്സ്, ബാങ്ക് ഓഫ് സ്കോട്ട് ലന്‍ഡ് എന്നീ ബാങ്കുകളുടെ ആപ്പുകളിലാണ് വ്യാഴാഴ്ച രാവിലെ ഈ പ്രശ്നം ഉണ്ടായത്. ആപ്പില്‍ ലോഗിന്‍ ചെയ്തപ്പോള്‍ ചിലര്‍ക്ക് സ്വന്തം അക്കൗണ്ടിന് പകരം മറ്റു ഉപഭോക്താക്കളുടെ പേരുകളും ഇടപാട് വിവരങ്ങളും കാണാന്‍ കഴിഞ്ഞതായി ആണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

ബാങ്ക് ഓഫ് സ്കോട്ട് ലന്‍ഡ് ആപ്പില്‍ ലോഗിന്‍ ചെയ്തപ്പോള്‍ ഏകദേശം 20 മിനിറ്റ് സമയത്തിനിടെ ആറു വ്യത്യസ്ത ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ തനിക്ക് കാണാനായെന്നാണ് ഒരു ഉപഭോക്താവ് പറഞ്ഞത്. ചിലരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പറുകളും ഇടപാട് വിവരങ്ങളും അവിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ചില അക്കൗണ്ടുകളില്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് നല്‍കുന്ന ബെനിഫിറ്റ് പേയ്‌മെന്റുകള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളും കാണാനായതായി ആണ് അറിയാന്‍ സാധിച്ചത്.


സംഭവത്തെ തുടര്‍ന്ന് ഉപഭോക്താക്കളില്‍ കടുത്ത ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഉപഭോക്തൃവകാശ പ്രവര്‍ത്തകനും മണിസേവിങ് എക്സ്പര്‍ട്ട് സ്ഥാപകനുമായ മാര്‍ട്ടിന്‍ ലൂയിസ് സാമൂഹ്യമാധ്യമങ്ങളില്‍ ആളുകള്‍ മറ്റ് ആളുകളുടെ ഇടപാടുകള്‍ കാണുന്നുവെന്ന സന്ദേശങ്ങള്‍ ലഭിച്ചതായി അറിയിച്ചു.

സംഭവത്തില്‍ ക്ഷമ ചോദിച്ച ലോയ്ഡ്‌സ് ബാങ്കിങ് ഗ്രൂപ്പ് പ്രശ്നം ഉടന്‍ പരിഹരിച്ചതായും സംഭവത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും പറഞ്ഞു. ബ്രിട്ടനിലെ നിരവധി ബാങ്കുകളില്‍ ഐ.ടി. തകരാറുകള്‍ ഉണ്ടായത് ഡിജിറ്റല്‍ ബാങ്കിങ് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ഉയരുന്നതിന് കാരണമായിരിക്കുകയാണ്.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions