ചരമം

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് വിടവാങ്ങി; സംസ്‌കാരം തിങ്കളാഴ്ച

അയര്‍ലന്‍ഡിലെ സ്ലൈഗോയിലെ മലയാളി നഴ്‌സ് നൈസിന്‍ തോമസ് (38) അന്തരിച്ചു. ചാലക്കുടി മാളിയേക്കല്‍ ചെറ്റാക്കല്‍ കുടുംബാംഗമാണ്. അന്ത്യകര്‍മ്മങ്ങള്‍ 16ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ബാലിസോഡെയറിലെ സെന്റ് ബ്രിജിഡ്സ് ചര്‍ച്ചില്‍ (F91RH70) നടക്കും. പൊതുദര്‍ശനം നാളെ (ഞായറാഴ്ച) ഉച്ചയ്ക്ക് 12:30 മുതല്‍ 3:30 വരെ സ്ലൈഗോ കാര്‍ട്രോണ്‍ ക്രോസിലുള്ള ഷോണ്‍ ഫീലിസ് ഫ്യൂണറല്‍ ഹോമില്‍ (F91EH98) വെച്ച് നടക്കും.

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയാലിസിസ് നഴ്‌സായിരുന്നു നൈസിന്‍. ഇവിടെ തന്നെ ജോലി ചെയ്യുന്ന നഴ്‌സായ ആല്‍ബിന്‍ സെബാസ്റ്റ്യന്‍ സ്രാറ്റേലാണ് ഭര്‍ത്താവ്.

മക്കള്‍: നെതന്‍ സെബാസ്റ്റ്യന്‍ സ്രാറ്റേല്‍, തോമസ് ഡേവിഡ് സ്രാറ്റേല്‍. പിതാവ് സി.എ. തോമസ്, മാതാവ് ശോഭ തോമസ്.

സഹോദരങ്ങള്‍: സെറിന്‍ തോമസ് (നഴ്‌സ്, ഓസ്ട്രേലിയ), ഏയ്ഞ്ചല്‍ തോമസ് (അയര്‍ലന്‍ഡ്).

ബാംഗ്ലൂര്‍ ഗൗതം കോളേജ് ഓഫ് നഴ്‌സിംഗില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ നൈസിന്‍, പൂനെ റൂബി ഹാള്‍ ക്ലിനിക്ക്, ഒമാന്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്ത്, എന്നിസ്‌ക്രോണിലെ സോനാസ് നഴ്‌സിംഗ് ഹോം എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നൈസിന്‍ തോമസിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ, സ്ലൈഗോ മലയാളി അസോസിയേഷന്‍, സെന്റ് തോമസ് സിറോ മലബാര്‍ ചര്‍ച്ച്, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഇമ്മാനുവല്‍ ഗോസ്പല്‍ മിഷന്‍ ചര്‍ച്ച്, മാര്‍ത്താശ്മൂനി യാക്കോബായ ചര്‍ച്ച്, നോര്‍ത്ത് വെസ്റ്റ് ഹിന്ദു കള്‍ച്ചറല്‍ സൊസൈറ്റി തുടങ്ങിയ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.

  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions