യു.കെ.വാര്‍ത്തകള്‍

ഡല്‍ഹി മെട്രോ എത്ര ഭേദം; ലണ്ടനിലെ പൊതുഗതാഗതത്തിലെ വൃത്തിയില്ലായ്മ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യുവതി


സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ ലണ്ടനിലെ വൃത്തിഹീനമായ പൊതുഗതാഗത സംവിധാനത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ യുവതി. ഡല്‍ഹി മെട്രോയുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു യുവതി വൃത്തിയില്ലാത്ത ലണ്ടനിലെ മെട്രോയെ കുറിച്ച് തുറന്നുപറഞ്ഞത്.

ഡല്‍ഹി മെട്രോ വളരെയധികം വൃത്തിയുള്ളതും സുരക്ഷിതവുമാണെന്ന് വ്‌ളോഗറായ മെഹര്‍മ വീഡിയോയില്‍ പറയുന്നു. വീഡിയോ വലിയ തോതില്‍ ചര്‍ച്ചയാവുകയാണ്. ലണ്ടന്‍ നഗരത്തിലെ പൊതുയിടങ്ങളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ യുവതി വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലണ്ടനെ കുറിച്ചുള്ള ആളുകളുടെ ധാരണ തെറ്റാണെന്നും ലണ്ടനെ മഹത്വവല്‍ക്കരിക്കുന്നവര്‍ ഈ വീഡിയോ കാണണമെന്നും യുവതി പറയുന്നുണ്ട്.

'ഇത് ലണ്ടന്‍ ആണേ..' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. കാഴ്ചക്കാരെ അലോസരപ്പെടുത്തുന്നതാണ് ഇതിലെ കാണുന്ന ദൃശ്യങ്ങള്‍. മെട്രോയില്‍ സഞ്ചരിക്കുന്ന ആളുകളും ദുര്‍ഗന്ധം കാരണം മുഖം പൊത്തിപിടിച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ഈ വീഡിയോ ലാഹോറിലെ ഭാട്ടി ഗേറ്റിന് സമീപമാണോ ചിത്രീകരിച്ചതെന്ന് വീഡിയോയ്ക്ക് താഴെ പലരും ചോദിക്കുന്നുണ്ട്. ലണ്ടനിലെ പല സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും ഇത് സര്‍വസാധാരണമാണെന്ന് യുവതി വിശദീകരിക്കുന്നുണ്ട്. ലണ്ടനിലെ അണ്ടര്‍ഗ്രൗണ്ട് ഗതാഗത സംവിധാനത്തെ കുറിച്ചും യുവതി വിമര്‍ശിച്ചു. മെട്രോ ട്രാക്കില്‍ യുവാവ് മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യവും വീഡിയോയില്‍ കാണാം. സ്റ്റേഷനുകളിലെല്ലാം മാലിന്യങ്ങള്‍ നിറഞ്ഞുകിടക്കുന്നു. ലണ്ടനെ കുറിച്ച് പുകഴ്ത്തി പറയുന്ന ബന്ധുക്കളെ കളിയാക്കികൊണ്ടാണ് യുവതി വീഡിയോ പകര്‍ത്തുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് ഉയരുന്നത്.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions