യു.കെ.വാര്‍ത്തകള്‍

യുകെയില്‍ മാനസികാരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ബെനഫിറ്റ് ക്ലെയിം റെക്കോര്‍ഡില്‍

യുകെയില്‍ ബെനഫിറ്റ് കൈപ്പറ്റി ജീവിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡ് തലത്തിലെത്തി. ജോലി ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായി അവകാശപ്പെട്ട് 1.3 മില്ല്യണ്‍ പേര്‍ ഇപ്പോള്‍ പുതുതായി ബെനഫിറ്റ് ക്ലെയിം ചെയ്യുന്നു.

2024-ല്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിന് ശേഷം സ്ഥിതി കൂടുതല്‍ വഷളായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ക്ലെയിം ചെയ്യുന്നവരുടെ എണ്ണം 17 ശതമാനം വര്‍ധിച്ചു. 2025 നവംബറിലെ കണക്കുകള്‍ പ്രകാരം യൂണിവേഴ്സല്‍ ക്രെഡിറ്റ് ഹെല്‍ത്ത് ക്ലെയിം കൈപ്പറ്റുന്നവരില്‍ 1,344,500 പേര്‍ മാനസികവും പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. 2024 നവംബറില്‍ ഇത് 1,153,400 ആയിരുന്നു.

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വര്‍ക്ക് & പെന്‍ഷന്‍സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഉത്കണ്ഠ, വിഷാദം പോലുള്ള പ്രശ്നങ്ങളുടെ പേരില്‍ ക്ലെയിം ചെയ്യുന്നവരുടെ എണ്ണം സ്ഫോടനാത്മകമായി ഉയര്‍ന്നിട്ടുണ്ട്. എല്ലാ രോഗങ്ങളുടെയും മാനസിക പ്രശ്നങ്ങളുടെയും പേരില്‍ ഹെല്‍ത്ത് ക്ലെയിം ചെയ്യുന്നവരുടെ എണ്ണം 2025 ഡിസംബറില്‍ 3,142,028 ആയി. 2024 ഡിസംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 48 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions