സിനിമ

ഓസ്കര്‍ അവാര്‍ഡ്: മൈക്കല്‍ ബി ജോര്‍ദാന്‍ മികച്ച നടന്‍, മികച്ച നടി ജെസ്സി ബക്ലി; ചരിത്രം കുറിച്ച് 'വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍'



മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ അവാര്‍ഡ് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിന്. പോള്‍ തോമസ് ആന്‍ഡേഴ്സണാണ് സംവിധായകന്‍. നേരത്തെ മികച്ച സംവിധായകനുള്ള ഓസ്കറും പോള്‍ തോമസ് ആന്‍ഡേഴ്സണ് ലഭിച്ചിരുന്നു. വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറാണ് പുരസ്കാരവേട്ടയില്‍ മുന്നില്‍. സംവിധായകനുള്‍പ്പെടെ ആറുപുരസ്കാരങ്ങളാണ് ചിത്രം കരസ്ഥമാക്കിയത് .

സിന്നേഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മൈക്കല്‍ ബി ജോര്‍ദാന് മികച്ച നടനുള്ള ഓസ്കര്‍ ലഭിച്ചു. ഹംനറ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ജെസ്സി ബക്ലി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷോണ്‍ പെന്‍ ആണ് മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ എന്ന ചിത്രത്തിനായി പോള്‍ തോമസ് ആന്‍ഡേഴ്സണാണ്. മികച്ച കാസ്റ്റിങിനുള്ള ഓസ്കറും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിനാണ്. മികച്ച തിരക്കഥക്കുള്ള പുരസ്കാരം സിന്നേഴ്സിനും വെപ്പണ്‍സ് എന്ന ചിത്രത്തിലെ പ്രകടനത്തിനായി ആമി മാടിഗണും ഓസ്കര്‍ ലഭിച്ചു.

സിന്നേഴ്സും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും തമ്മിലാണ് മികച്ച ചിത്രമാകാനുള്ള മത്സരം നടന്നത്. ഓസ്കര്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ നോമിനേഷമുകള്‍ വാരിക്കൂട്ടിയ ചത്രമാണ് റയാന്‍ കൂഗ്ലര്‍ സംവിധാനം ചെയ്ത സിന്നേഴ്സ്.

ഓസ്കര്‍ വേദിയില്‍ ചരിതം കുറിച്ച് ഛായാഗ്രാഹക ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ. ഈ വിഭാഗത്തില്‍ ഓസ്കര്‍ നേടുന്ന ആദ്യ വനിതയായി അര്‍ക്കപോ മാറി. സിന്നേഴ്സ് എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിനാണ് ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ ഓസ്‌കറിന്‌ അര്‍ഹയായത്.

  • കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല'; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍
  • ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ മമ്മൂട്ടി; ഗായിക വൈക്കം വിജയലക്ഷ്മി
  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions