യു.കെ.വാര്‍ത്തകള്‍

വിദേശ നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും കുറയ്ക്കാനുള്ള മന്ത്രിമാരുടെ പദ്ധതിയ്‌ക്കെതിരെ എംപിമാര്‍

എന്‍എച്ച്എസില്‍ വിദേശ ജീവനക്കാരെ കുറയ്ക്കാനുള്ള പദ്ധതിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി എംപിമാര്‍. നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, മിഡ്‌വൈഫുമാര്‍, എന്നിവരെ വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്തതിലൂടെ എന്‍എച്ച്എസിന് 14 ബില്ല്യണ്‍ പൗണ്ടിലേറെ ലാഭമുണ്ടായെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി.

അതേസമയം, ആരോഗ്യ പ്രവര്‍ത്തകരെ ലഭിച്ച പല രാജ്യങ്ങളിലും ജീവനക്കാരുടെ ക്ഷാമം നിലനില്‍ക്കുന്നുണ്ട്. ഇവരെ പിന്തുണയ്ക്കാനുള്ള ഉത്തരവാദിത്വം യുകെയ്ക്കുണ്ട്. ആവശ്യമുള്ളത് ഊറ്റുക മാത്രമല്ല ചെയ്യേണ്ടത്, ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് കണ്ടെത്തി.

2035 ആകുമ്പോള്‍ 10 ശതമാനം വിദേശ റിക്രൂട്ട്‌മെന്റ് കുറയ്ക്കാനാണ് ഗവണ്‍മെന്റ് പ്ലാന്‍. എന്നാല്‍ ഇത് അമിത പ്രതീക്ഷയാണെന്ന് അന്വേഷണം പറയുന്നു. നിലവില്‍ വിദേശ ജീവനക്കാരെ ഹെല്‍ത്ത് സര്‍വീസ് ആശ്രയിക്കുന്ന തോതാണ് ഇതിന് കാരണം.

'ആ തരത്തില്‍ എന്‍എച്ച്എസ് പ്രവര്‍ത്തിച്ചിട്ട് ദശകങ്ങളായി', അന്വേഷണത്തിന്റെ ചെയര്‍, മുന്‍ ഡെവലപ്‌മെന്റ് മന്ത്രി ആന്‍ഡ്രൂ മിച്ചല്‍ പറഞ്ഞു. യുകെയിലെ 36 ശതമാനം ഡോക്ടര്‍മാരും, 24 ശതമാനം നഴ്‌സുമാരും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പരിശീലനം നേടിയവരാണ്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്ക് അനുവദിച്ച വിസകളുടെ എണ്ണത്തില്‍ സാരമായി കുറവ് വന്നിട്ടുണ്ട്. വിദൂരമായ ഭാവിയിലേക്ക് വിദേശ ജീവനക്കാരെ ആശ്രയിക്കുന്നത് ഒഴിവാക്കാനും കഴിയില്ല, എപിപിജി പറഞ്ഞു.

'സ്വന്തം വര്‍ക്ക്‌ഫോഴ്‌സിനെ വളര്‍ത്തിയെടുക്കണം. ഹെല്‍ത്ത് വര്‍ക്ക്‌ഫോഴ്‌സ് ദേശീയ ആസ്തിയായി കാണുന്നത് ഇനി ശരിയാകില്ല. വിദേശത്ത് നിന്നെത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ട് ഗുണമുണ്ടെങ്കില്‍ അവര്‍ വരുന്ന സിസ്റ്റം മെച്ചപ്പെടുത്താനും ഉത്തരവാദിത്വമുണ്ട്', മിച്ചല്‍ പറഞ്ഞു. വിദേശ ജീവനക്കാരുടെ കുറവ് എന്‍എച്ച്എസിലെ കാത്തിരിപ്പ് വീടിനും ഉയര്‍ത്തുമെന്നാണ് മുന്നറിയിപ്പ്.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions