യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് മറ്റേണിറ്റി, നിയോനേറ്റല്‍ കെയര്‍ മെച്ചപ്പെടുത്താന്‍ പുതിയ ടാസ്‌ക്‌ഫോഴ്‌സ്

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് മറ്റേണിറ്റി, നിയോനേറ്റല്‍ കെയര്‍ മെച്ചപ്പെടുത്താന്‍ പുതിയ ടാസ്‌ക്‌ഫോഴ്‌സ് വരുന്നു. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ടാസ്‌ക്‌ഫോഴ്‌സിന്റെ ചെയറാകും. സ്ത്രീകളെയും, കുഞ്ഞുങ്ങളെയും അപകടത്തിലാക്കുന്നുവെന്ന പരാതി പരാതി ഏറെ കേട്ട ഈ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്താനാണ് ഗവണ്‍മെന്റ് പുതിയ ടാസ്‌ക്‌ഫോഴ്‌സിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

കുടുംബ പ്രതിനിധികള്‍, സീനിയര്‍ എന്‍എച്ച്എസ് നേതാക്കള്‍, കാമ്പയിനര്‍മാര്‍, അക്കാഡമിക്കുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുന്നത്. സുരക്ഷിതമായ, ഉയര്‍ന്ന നിലവാരമുള്ള പരിചരണത്തിനൊപ്പം, ആഴത്തില്‍ നില്‍ക്കുന്ന അസമത്വങ്ങള്‍ ഒഴിവാക്കാനും പ്രവര്‍ത്തിക്കുമെന്നാണ് ടാസ്‌ക് ഫോഴ്‌സിന്റെ നിലപാട്.

ഇതിന് പുറമെ ഇംഗ്ലണ്ടിലെ മറ്റേണിറ്റി, നിയോനേറ്റല്‍ സേവനങ്ങളെ കുറിച്ച് നടത്തിയ സ്വതന്ത്ര അന്വേഷണത്തില്‍ സ്ത്രീകളെയും, കുഞ്ഞുങ്ങളെയും, കുടുംബങ്ങളെയും, ജീവനക്കാരെയും പരാജയപ്പെടുത്തുന്നതായി കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ അടിയന്തരമായി നടപ്പാക്കുമെന്നും ഗ്രൂപ്പ് പറഞ്ഞു.

അതേസമയം, മുന്‍ നഴ്‌സ് ലൂസി ലെറ്റ്ബി നടത്തിയ കുറ്റകൃത്യങ്ങളില്‍ നടന്ന പബ്ലിക് ഇന്‍ക്വയറിയും ടാസ്‌ക്‌ഫോഴ്‌സ് റിവ്യൂ ചെയ്യും. കൂടാതെ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന്റെ മറ്റേണിറ്റി സര്‍വ്വീസ് റിവ്യൂവും പരിശോധിക്കും.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions