യു.കെ.വാര്‍ത്തകള്‍

യുദ്ധത്തിന്റെ ആഘാതം: പുതിയ മോര്‍ട്ട്‌ഗേജുകള്‍ക്ക് 800 പൗണ്ട് വരെ നിരക്ക്‌ വര്‍ധന, രണ്ടാഴ്ചയ്ക്കിടെ പിന്‍വലിച്ചത് 700 ഡീലുകള്‍


ട്രംപ് തുടക്കമിട്ട ഇറാന്‍ യുദ്ധം മൂലം പുതിയ ഹോം ലോണുകള്‍ എടുക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് എട്ടിന്റെ പണി! പുതിയ ഹോം ലോണുകള്‍ എടുക്കുന്നവര്‍ക്ക് 800 പൗണ്ട് അധിക തിരിച്ചടവാണ് വര്‍ഷം സഹിക്കേണ്ടി വരുന്നത്. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നേരിടുന്ന 'ട്രംപ്ഫ്‌ളേഷനാണ്' യുകെ മോര്‍ട്ട്‌ഗേജ് നിരക്കുകളെ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്ന് മണിഫാക്ട്‌സ് ചൂണ്ടിക്കാണിച്ചു. യുദ്ധം മൂലം പൊട്ടിപ്പുറപ്പെട്ട അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ രണ്ടാഴ്ചയ്ക്കിടെ ഏകദേശം 700 മോര്‍ട്ട്‌ഗേജ് ഡീലുകള്‍ പിന്‍വലിക്കപ്പെട്ടെന്നാണ് കണക്ക്.

'ശരാശരി വാര്‍ഷിക മോര്‍ട്ട്‌ഗേജ് ബില്ലില്‍ രണ്ടാഴ്ച കൊണ്ട് 800 പൗണ്ടാണ് മിഡില്‍ ഈസ്റ്റ് യുദ്ധം മൂലം സംഭവിച്ചത്. ഒരു ഫിക്‌സഡ് റേറ്റ് ഡീല്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒട്ടും ആഗ്രഹിക്കാത്ത വാര്‍ത്തയാണ്', മണിഫാക്ട്‌സ് കണ്‍സ്യൂമര്‍ ഫിനാന്‍സ് ഹെഡ് ആഡം ഫ്രെഞ്ച് പറഞ്ഞു.

മാര്‍ച്ച് തുടക്കം 4.83 ശതമാനമായിരുന്ന ശരാശരി രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറ്റുകള്‍ ഇപ്പോള്‍ 5.28 ശതമാനമായി. 2025 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകള്‍ 4.95 ശതമാനത്തില്‍ നിന്നും 5.32 ശതമാനവുമായി. 2025 ഫെബ്രുവരിക്ക് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിതെന്ന് ഫ്രെഞ്ച് ചൂണ്ടിക്കാണിച്ചു.

25 വര്‍ഷക്കാലത്തേക്ക് 250,000 പൗണ്ട് മോര്‍ട്ട്‌ഗേജ് ഉള്ള വ്യക്തിക്ക് രണ്ട് വര്‍ഷത്തെ ഫിക്‌സഡ് നിരക്കില്‍ 788 പൗണ്ടും, അഞ്ച് വര്‍ഷത്തെ ഡീലില്‍ 651 പൗണ്ടും വര്‍ദ്ധിക്കുന്നതാണ് ഈ മാറ്റങ്ങള്‍. വീട് വാങ്ങുന്നവര്‍ക്കും, റീമോര്‍ട്ട്‌ഗേജ് ചെയ്യാന്‍ ഒരുങ്ങുന്നവര്‍ക്കും ഈ ചെലവ് ഉയരുന്നത് തിരിച്ചടിയാണ്. 2026-ല്‍ 1.8 മില്ല്യണ്‍ ഫിക്‌സഡ് റേറ്റ് ഡീലുകള്‍ അവസാനിക്കുമെന്നാണ് കണക്ക്.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions