സിനിമ

ലക്ഷ്മി പ്രിയയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിലില്ല, പുതിയ സ്ഥാനാര്‍ത്ഥിക്കായി ചര്‍ച്ച

പെരുമ്പാവൂരില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന നടി ലക്ഷ്മി പ്രിയയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇല്ല. ഇതോടെ നടത്താനിരുന്ന റോഡ് ഷോ മാറ്റിവെച്ചു. പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.

പെരുമ്പാവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായാണ് ലക്ഷ്മി പ്രിയയെ പരിഗണിച്ചിരുന്നത്. താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ്‌ കൂടിയാണ് ലക്ഷ്മി പ്രിയ. അതിനാല്‍ 'ലാലേട്ടനും മമ്മൂക്കയും ജയറാമേട്ടനും സിദ്ദിഖും പ്രചാരണത്തിന് വരണമെന്നാണ് ആഗ്രഹമെ'ന്ന് നടി പറഞ്ഞിരുന്നു. പെരുമ്പാവൂരിന്റെ എല്ലാ പ്രശ്‌നങ്ങളും തനിക്കറിയാമെന്നും ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു.

'നൂറു ശതമാനം ആത്മവിശ്വാസം ഉണ്ട്. പെരുമ്പാവൂര്‍ എന്നത് എന്റെ തൊട്ട് അയല്‍പക്കത്തുള്ള സ്ഥലമാണ്. പെരുമ്പാവൂരിന്റെ എല്ലാ പ്രശ്‌നങ്ങളും എനിക്കറിയാം. നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ബിജെപി നേരത്തെയും മത്സരിക്കാന്‍ വിളിച്ചിട്ടുണ്ട്. അന്ന് മകള്‍ ചെറുതായിരുന്നു. അതുകൊണ്ടാണ് മത്സരിക്കാതിരുന്നത്. തന്നെയുമല്ല മത്സരിക്കാന്‍ സമയമായിട്ടില്ലായിരുന്നു. നമുക്കും പരുവപ്പെടണം. വെറുതെ ചാടിയിറങ്ങി ചെയ്യാവുന്ന കാര്യമല്ല സ്ഥാനാര്‍ത്ഥിത്വം. ജനങ്ങള്‍ക്ക് അവരുടെ മനസിലുള്ള കാര്യങ്ങള്‍, അവര്‍ക്ക് എന്താണ് ആവശ്യങ്ങള്‍ എന്നുള്ളത് എന്നോട് പങ്കുവെക്കാന്‍ കഴിയണം. ഞാന്‍ അത്രയും ഫ്രീയായി അവരോട് ഇടപെടണം', ലക്ഷ്മി പ്രിയ പറഞ്ഞു.

ട്വന്റി 20യെ സംബന്ധിച്ചിടത്തോളം വികസനത്തിന്റെ ഒരു പാത അവര്‍ ഇതിനകം സൃഷ്ടിച്ചിട്ടുണ്ടെന്നും ലക്ഷ്മി പ്രിയ അഭിപ്രായപ്പെട്ടു. കുറച്ചുനാളായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. അമ്മയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടു പോകുന്നുണ്ട്. അമ്മയുടെ കുടുംബസംഗമം വിജയകരമായി നടത്തി. എല്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റികളിലും പങ്കെടുത്തില്ലെങ്കിലും കുഴപ്പമില്ല. സഹപ്രവര്‍ത്തകരായ അമ്മയിലെ താരങ്ങളോട് ഒന്നും താന്‍ മത്സരിക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. അവര്‍ക്ക് ഇതൊക്കെ ഞെട്ടല്‍ ആയിരിക്കും. പ്രചാരണത്തിന് എല്ലാവരെയും പ്രതീക്ഷിക്കുന്നുണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു.

ട്വന്റി 20 സ്ഥാനാര്‍ഥികളായി വീണ നായര്‍, അഞ്ജലി നായര്‍, അഖില്‍ മാരാര്‍ എന്നിവരും മത്സരിക്കുന്നുണ്ട്.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions