ബിസിനസ്‌

പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്

പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യവും ആഗോള വിപണിയിലെ അനിശ്ചിതത്വവും പരിഗണിച്ചു പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. വ്യാഴാഴ്ച ചേര്‍ന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലാണ് പലിശ നിരക്ക് 3.75 ശതമാനമായി നിലനിര്‍ത്താന്‍ നിശ്ചയിച്ചത്. ഇറാന്‍ യുദ്ധത്തിന് മുന്‍പ് നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും, ഊര്‍ജ്ജ പ്രതിസന്ധിയും വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും ബാങ്കിനെ മാറ്റിചിന്തിപ്പിക്കുകയായിരുന്നു.

അസംസ്‌കൃത എണ്ണവില ബാരലിന് 110 ഡോളറിലേക്ക് ഉയര്‍ന്നത് വരും മാസങ്ങളില്‍ പണപ്പെരുപ്പം അഞ്ച് ശതമാനത്തിന് മുകളിലേക്ക് എത്തിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. 'ട്രംപ്ലേഷന്‍' (Trumpflation) പ്രതിഭാസം കൂടി ശക്തമായതോടെ ബ്രിട്ടനിലെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചുയരുകയാണ്. പുതിയ കണക്കുകള്‍ പ്രകാരം ശരാശരി മോര്‍ട്ട്‌ഗേജ് ചെലവില്‍ പ്രതിവര്‍ഷം 800 പൗണ്ടിന്റെ (ഏകദേശം 85,000 രൂപ) അധിക ബാധ്യതയാണ് ഓരോ കുടുംബത്തിനും ഉണ്ടാകുന്നത്.

രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ 4.83 ശതമാനത്തില്‍ നിന്ന് 5.3 ശതമാനത്തിലേക്ക് ഉയര്‍ന്നു കഴിഞ്ഞു. ഇതോടെ കുറഞ്ഞ പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച് കാത്തിരുന്ന ലക്ഷക്കണക്കിന് ഇടപാടുകാര്‍ പ്രതിസന്ധിയിലായി. യുദ്ധം നീണ്ടുനില്‍ക്കുകയാണെങ്കില്‍ വരും മാസങ്ങളിലും പലിശ നിരക്ക് കുറയാന്‍ സാധ്യതയില്ലെന്നാണ് സൂചന. വിപണിയിലെ ഈ മാറ്റങ്ങള്‍ സാധാരണക്കാരുടെ ജീവിതച്ചെലവ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions