യു.കെ.വാര്‍ത്തകള്‍

പണപ്പെരുപ്പം കുതിക്കുന്നു; ഈ വര്‍ഷം പലിശ ഉയരും; മോര്‍ട്ട്‌ഗേജ് കാരെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധി

ലണ്ടന്‍: ഇറാന്‍-ഇസ്രയേല്‍, അമേരിക്ക യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെ ഉലയ്ക്കുമ്പോള്‍ യുകെയിലെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്താനൊരുങ്ങുന്നതോടെ മോര്‍ട്ട്ഗേജ് വായ്പയെടുത്തവര്‍ കനത്ത തിരിച്ചടി നേരിടും. ഈ വര്‍ഷം അവസാനത്തോടെ മൂന്ന് തവണയെങ്കിലും പലിശ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതോടെ ശരാശരി ഒരു കുടുംബത്തിന് മാസം തോറും വന്‍തുക അധികമായി കണ്ടെത്തേണ്ടി വരും.

ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് എണ്ണ, വാതക വിലകള്‍ കുതിച്ചുയരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ജൂലൈ മാസത്തോടെ ഊര്‍ജ്ജ നിരക്കുകള്‍ അഞ്ചിലൊന്ന് വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് പണപ്പെരുപ്പം 3.5 ശതമാനത്തിലേക്ക് എത്തിച്ചേക്കാന്‍ കാരണമാകും. വരും മാസങ്ങളില്‍ വൈദ്യുതി, ഗ്യാസ് ബില്ലുകളില്‍ 22 ശതമാനത്തോളം വര്‍ധനയുണ്ടാകുമെന്നാണ് സൂചന. ഇതോടെ ശരാശരി ഒരു വീട്ടിലെ വാര്‍ഷിക ഊര്‍ജ്ജ ചെലവില്‍ 350 പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാകും.

യുദ്ധം ബ്രിട്ടീഷ് വിപണിയെ കടുത്ത അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. വായ്പാ വിപണിയിലെ കുറഞ്ഞ നിരക്കിലുള്ള ഓഫറുകളെല്ലാം ബാങ്കുകള്‍ പിന്‍വലിച്ചു കഴിഞ്ഞു. വരും മാസങ്ങളില്‍ പലിശ നിരക്ക് 3.75 ശതമാനത്തില്‍ നിന്ന് വീണ്ടും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സാധാരണക്കാരുടെ ബജറ്റ് താളംതെറ്റുമെന്നുറപ്പായി.

അതേസമയം, നിലവിലെ സാഹചര്യത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയാണ് ബ്രിട്ടീഷ് എംപിമാര്‍ കുറ്റപ്പെടുത്തുന്നത്. എന്നാല്‍, യുദ്ധത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കൃത്യമായ പിന്തുണ നല്‍കുന്നില്ലെന്നും ബ്രിട്ടീഷുകാര്‍ ട്രംപിനോട് നന്ദി പറയുകയാണ് വേണ്ടതെന്നുമാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ പ്രതികരണം. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി അടച്ചതും ഖത്തറിലെ ഗ്യാസ് ഫീല്‍ഡുകള്‍ക്ക് നേരെയുണ്ടായ ആക്രമണവുമാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions