യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ പൊതുസ്ഥലത്ത് പാന്‍മസാല ചവച്ച്തുപ്പിയ 2 ഇന്ത്യക്കാര്‍ക്ക് 1.72 ലക്ഷം രൂപ പിഴ

ലണ്ടന്‍: പൊതുസ്ഥലത്ത് പാന്‍ മസാല ചവച്ചുതുപ്പിയതിന് ലണ്ടനിലെ ബ്രെന്റില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് കനത്ത പിഴ ചുമത്തിയതായി റിപ്പോര്‍ട്ടുകള്‍. എഡ്ജ്വെയറില്‍ താമസിക്കുന്ന അക്ഷിത് കുമാര്‍ ഭദ്രേ പട്ടേല്‍, റുയിസ്ലിപിലെ ഹിതേഷ് പട്ടേല്‍ എന്നിവര്‍ക്ക് 1391 പൗണ്ട് വീതം (ഏകദേശം 1.72 ലക്ഷം രൂപ) പിഴയാണ് ചുമത്തിയത്.

ആദ്യഘട്ടത്തില്‍ ഇരുവര്‍ക്കും നൂറുപൗണ്ട് വീതം (ഏകദേശം 12,371 രൂപ) പിഴ ചുമത്തിയിരുന്നെങ്കിലും, അവര്‍ അത് അടച്ചില്ല. ഇതോടെയാണ് പിഴത്തുക കൂട്ടിയത്.

എഡ്ജ്വെയറിലെ കിങ്സ്ബറി റോഡിലെ മെട്രോ സ്റ്റേഷനു സമീപം പാന്‍ മസാല ചവച്ചുതുപ്പിയതിനാണ് അക്ഷിത് പട്ടേലിന് 2025 ജൂണില്‍ നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ മജിസ്ട്രേറ്റ് കോടതി നൂറുപൗണ്ട് പിഴ ചുമത്തിയത്. എന്നാല്‍, അദ്ദേഹം കോടതിയില്‍ ഹാജരാകുകയോ പിഴ അടയ്ക്കുകയോ ചെയ്തില്ല. വെംബ്ലി ഹില്‍ റോഡില്‍ പാന്‍ മസാല ചവച്ചുതുപ്പിയതിനാണ് ഹിതേഷ് പട്ടേലിനും സമാനമായ പിഴ ചുമത്തിയത്.

ബ്രെന്റ് സിറ്റി കൗണ്‍സില്‍ നടപ്പാതകളിലെയും കെട്ടിടങ്ങളിലെയും പാന്‍ കറകള്‍ വൃത്തിയാക്കാന്‍ മാത്രം പ്രതിവര്‍ഷം 30,000 പൗണ്ട് ചെലവഴിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുസ്ഥലങ്ങളില്‍ പാന്‍ ചവച്ചുതുപ്പുന്നതിനെതിരെ ബോധവത്കരണ ബാനറുകളും 100 പൗണ്ട് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ തടയാന്‍ പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. പിഴത്തുക അടച്ചില്ലെങ്കില്‍ ആ വ്യക്തിക്കെതിരെ കേസെടുക്കും.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions