യു.കെ.വാര്‍ത്തകള്‍

സുനകിന്റെ റുവാണ്ട പദ്ധതി പരാജയപ്പെട്ടതോടെ വന്‍ നഷ്ടപരിഹാരം തേടി രംഗത്ത്

അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ബ്രിട്ടന്റെ വിവാദമായ 'റുവാണ്ട പദ്ധതി' പരാജയപ്പെട്ടതിനെ തുടര്‍ന്ന്, 100 ദശലക്ഷം പൗണ്ടിലധികം നഷ്ടപരിഹാരം ആവശ്യപ്പെട്ട് റുവാണ്ട രംഗത്ത്. മുന്‍ പ്രധാനമന്ത്രി റിഷി സുനകിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് പിന്നീട് റദ്ദാക്കപ്പെട്ടത്.

2024ല്‍ അധികാരത്തിലെത്തിയ കീര്‍ സ്റ്റര്‍മര്‍ ലേബര്‍ സര്‍ക്കാര്‍ പദ്ധതി നിര്‍ത്തലാക്കിയതോടെ, കരാര്‍ ലംഘിച്ചുവെന്നാരോപിച്ച് ഹേഗില്‍ റുവാണ്ട ബ്രിട്ടനെതിരെ പരാതി നല്‍കി.

അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിനായി പ്രത്യേക കോടതികളും താമസ സൗകര്യങ്ങളും ഒരുക്കാന്‍ വന്‍ തുക ചെലവഴിച്ചതായി റുവാണ്ടന്‍ ജസ്റ്റിസ് മന്ത്രി ഇമ്മാന്യുവല്‍ കോടതിയെ അറിയിച്ചു. പദ്ധതി റദ്ദാക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്നും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും റുവാണ്ട ആരോപിച്ചു.

അതേസമയം, നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. 2024 നവംബറില്‍ തന്നെ റുവാണ്ട പണം ആവശ്യപ്പെടില്ലെന്ന് സമ്മതിച്ചതായും ബ്രിട്ടന്‍ വാദിക്കുന്നു.

ബ്രിട്ടീഷ് നികുതിപ്പണത്തില്‍ നിന്ന് ഏകദേശം 700 ദശലക്ഷം പൗണ്ട് ചെലവഴിച്ചിട്ടും വെറും നാല് പേരെ മാത്രമാണ് റുവാണ്ടയിലേക്ക് മാറ്റിയതെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. മുന്‍ സര്‍ക്കാരിന്റെ ''പാഴ്ച്ചെലവുകള്‍ക്ക്'' ഇനി നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും, കോടതിയില്‍ ശക്തമായി വാദിക്കുമെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.അനധികൃത കുടിയേറ്റം തടയാന്‍ കൂടുതല്‍ ഫലപ്രദമായ വഴികള്‍ തേടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions