യു.കെ.വാര്‍ത്തകള്‍

മെനിഞ്ചൈറ്റിസ് ബി സ്‌ട്രെയിന്‍ അപകടകാരി! വേഗത്തില്‍ പകരുന്ന നിലയിലേക്ക് രൂപമാറ്റം സംഭവിച്ചതായി മുന്നറിയിപ്പ്

കെന്റില്‍ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ മാരകമായ മെനിഞ്ചൈറ്റിസ് ബാധയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. രോഗം അതിവേഗം പടരുന്ന തരത്തില്‍ സ്‌ട്രെയിന് രൂപമാറ്റം വന്നതായുള്ള ആശങ്കകളാണ് ഇതിലേക്ക് നയിക്കുന്നത്.

ഇപ്പോള്‍ പടരുന്ന മെനിഞ്ചൈറ്റിസ് ബി സ്‌ട്രെയിന്‍ അതിവേഗം ആളുകള്‍ക്കിടയില്‍ കൈമാറ്റം ചെയ്യുന്ന തരത്തില്‍ രൂപമാറ്റം വന്നിട്ടുണ്ടോയെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധിക്കുന്നത്. രോഗം രാജ്യത്ത് നിലയുറപ്പിച്ച് നില്‍ക്കുമെന്ന ആശങ്കയാണ് ഇതോടെ പടരുന്നത്.

ഇതിനകം 27 കേസുകളാണ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചിട്ടുള്ളത്. 15 സ്ഥിരീകരിച്ച കേസുകളില്‍ ഒന്‍പതും മെനിഞ്ചൈറ്റിസ് ബി'യുമായി ബന്ധപ്പെട്ടുള്ളതാണ്. മുന്‍പത്തെ അപേക്ഷിച്ച് വേഗത്തില്‍ രോഗം പടരാന്‍ ഇടയാക്കുന്ന വിധത്തില്‍ സ്‌ട്രെയിന്‍ രൂപം മാറിയിട്ടുണ്ടോയെന്നാണ് ശാസ്ത്രജ്ഞര്‍ പരിശോധിക്കുന്നത്.

രോഗികളില്‍ നിന്നും ബാക്ടീരിയല്‍ സാമ്പിളുകള്‍ എടുത്ത് ജനറ്റിക് സീക്വന്‍സിംഗ് ചെയ്ത് എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടോയെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പരിശോധന നടത്തുകയാണ്. അസാധാരണമായ തോതില്‍ രോഗികളുടെ എണ്ണം ഉയരുന്നതിന് പിന്നില്‍ രൂപമാറ്റം കാരണമാകുന്നുണ്ടോയെന്നാണ് സ്ഥിരീകരിക്കാനുള്ളത്.

പതിവ് വിട്ടുള്ള രീതിയിലാണ് കേസുകളെന്ന് യുകെഎച്ച്എസ്എ ചീഫ് സയന്റിസ്റ്റ് ഓഫീസര്‍ പ്രൊഫ. റോബിന്‍ മെയ് വ്യക്തമാക്കി. ആശങ്ക ഉളവാക്കുന്ന തരത്തിലാണ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

രോഗബാധ ലണ്ടന്‍ കോളേജിലേക്കും പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ മോറിസണ്‍സിന്റെ വിതരണ കേന്ദ്രത്തിലേക്കും വ്യാപിച്ചു. മൂന്ന് സര്‍വകലാശാലാ ചിയര്‍ ലീഡര്‍മാര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗവ്യാപനത്തിന്റെ വേഗത കണ്ട് മെഡിക്കല്‍ വിദഗ്ധര്‍ പോലും അമ്പരപ്പിലായിരിക്കുകയാണ്. കാന്റര്‍ബറിയിലെ 'ക്ലബ് കെമിസ്ട്രി' എന്ന നൈറ്റ് ക്ലബ് സന്ദര്‍ശിച്ചവരിലൂടെയാണ് രോഗം പ്രധാനമായും പടര്‍ന്നതെന്നാണ് നിഗമനം. ഈ മാസം അഞ്ചിന് ശേഷം ഇവിടെയെത്തിയവര്‍ ഉടന്‍ പ്രതിരോധ കുത്തിവെപ്പെടുക്കാനും ആന്റിബയോട്ടിക്കുകള്‍ സ്വീകരിക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

രോഗം പടരുന്ന പശ്ചാത്തലത്തില്‍ കെന്റിലെ നിരവധി കായിക പരിപാടികള്‍ റദ്ദാക്കി. ഈസ്റ്റര്‍ അവധിക്ക് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നത് രോഗവ്യാപനം കൂട്ടുമോ എന്ന ആശങ്കയും ശക്തമാണ്. രാജ്യത്ത് മെനഞ്ചൈറ്റിസ് ബി വാക്‌സിനുകള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഫാര്‍മസികളില്‍ വാക്‌സിന്‍ ലഭ്യമല്ലാത്തതിനെച്ചൊല്ലി ജീവനക്കാരും പൊതുജനങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാകുന്നുണ്ട്. അതേസമയം, സാഹചര്യം നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതായും സ്വകാര്യ മേഖലയിലേക്ക് 20,000 വാക്‌സിനുകള്‍ ഉടന്‍ ലഭ്യമാക്കുമെന്നും ആരോഗ്യസെക്രട്ടറി വെസ് സ്ട്രീറ്റിംഗ് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് വലിയ ഭീഷണിയില്ലെന്നും അടുത്ത സമ്പര്‍ക്കത്തിലൂടെ മാത്രമേ രോഗം പകരൂ എന്നും അദ്ദേഹം വ്യക്തമാക്കി.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions