സിനിമ

ട്വന്റി20ക്ക് വീണ്ടും തിരിച്ചടി; ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥി വീണ നായര്‍ക്കും വോട്ടില്ല


ട്വന്റി20ക്ക് വീണ്ടും തിരിച്ചടി. ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന നടി വീണാ നായര്‍ക്ക് വോട്ടില്ല. കോട്ടയം പരിപ്പിലാണ് വീണാ നായരുടെ വീട്. വോട്ട് ചേര്‍ക്കാനുള്ള സാധ്യതകള്‍ നേതൃത്വം പരിശോധിക്കുകയാണ്.

കിഴക്കമ്പലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സാബു ജേക്കബാണ് വീണയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. പഠനസമയത്ത് എസ്എഫ്‌ഐ ആയിരുന്നുവെന്ന് വീണാ നായര്‍ പറഞ്ഞിരുന്നു.

പെരുമ്പാവൂരില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇല്ല.

പെരുമ്പാവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായാണ് ലക്ഷ്മി പ്രിയയെ പരിഗണിച്ചിരുന്നത്. താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ്‌ കൂടിയാണ് ലക്ഷ്മി പ്രിയ.

ട്വന്റി 20 സ്ഥാനാര്‍ഥികളായി നടി അഞ്ജലി നായര്‍, അഖില്‍ മാരാര്‍ എന്നിവരും മത്സരിക്കുന്നുണ്ട്.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions