യു.കെ.വാര്‍ത്തകള്‍

ഫാ. ജോസഫ് നരിക്കുഴിയച്ചന് യാത്രമൊഴിയേകാനൊരുങ്ങി യുകെ മലയാളികള്‍

യുകെയിലെ ആദ്യകാല മലയാളി വൈദികരില്‍ ഒരാളായ ഫാ. ജോസഫ് നരിക്കുഴിയച്ചന്റെ ശവസംസ്കാര ശുശ്രൂഷകള്‍ മാര്‍ച്ച് 24, 25 തീയതികളില്‍ നടക്കും. ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് പൊതുദര്‍ശനവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടക്കും. രാത്രി 8.30ന് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രാപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മികനായുള്ള പ്രാര്‍ത്ഥന ശുശ്രൂഷ നടത്തപ്പെടും.

മാര്‍ച്ച് 25 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന കുര്‍ബാനയില്‍ ബിഷപ്പ് ഡേവിഡ് ഇവന്‍സ് മുഖ്യകാര്‍മികനായിരിക്കും. കുര്‍ബാനയ്ക്ക് ശേഷം വൈകിട്ട് 4.30 വരെ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും .

ശുശ്രൂഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഹെര്‍ബര്‍ട്ട് റോഡിലെ ഡൊമിനിയന്‍ കാര്‍ പാര്‍ക്കിന്റെ താഴത്തെ നിലയില്‍ സൗജന്യ പാര്‍ക്കിംഗ് സൗകര്യം ചൊവ്വാഴ്ച വൈകിട്ട് 6 മുതല്‍ രാത്രി 9.30 വരെയും ബുധനാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ ലഭ്യമായിരിക്കും.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഫെബ്രുവരി 21 – നാണ് ഫാ. ജോസഫ് നരിക്കുഴി (86) നിര്യാതനായത്. ബര്‍മിങ്ഹാമിലെ വൈദിക മന്ദിരത്തില്‍ വച്ചായിരുന്നു അന്ത്യം. ബ്രിട്ടണില്‍ സീറോമലബാര്‍ രൂപത സ്ഥാപിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തില്‍, പ്രത്യേകിച്ച് 2000 - ത്തിന്റെ ആദ്യ പാദത്തില്‍, യുകെയുടെ വിവിധ ഭാഗങ്ങളില്‍ മലയാളത്തില്‍ വി. കുര്‍ബാന അര്‍പ്പിച്ചിരുന്ന വൈദികരില്‍ ഒരാളായിരുന്നു അദ്ദേഹം. പ്രവാസി മലയാളികളുടെ ആത്മീയ ജീവിതത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു നരിക്കുഴിയച്ചന്‍.

സീറോ മലബാര്‍ ചര്‍ച്ച് രൂപത സ്ഥാപിക്കപ്പെടുന്നതിനുമുമ്പ് തന്നെ യുകെയിലെ വിശ്വാസികള്‍ക്കായി നിരന്തരം ശുശ്രൂഷ നിര്‍വഹിച്ച ഫാ. ജോസഫ്, റായ്പൂര്‍ രൂപതാംഗമായിരുന്നു. കോട്ടയം ജില്ലയിലെ ഏന്തയാര്‍ സ്വദേശിയായിരുന്ന അദ്ദേഹം ആത്മീയ മാര്‍ഗ്ഗനിര്‍ദേശത്തിലും സമൂഹസേവനത്തിലും ശ്രദ്ധേയനായിരുന്നു.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions