യു.കെ.വാര്‍ത്തകള്‍

കൗണ്‍സില്‍ ടാക്‌സ് മുതല്‍ വെള്ളത്തിന്റെ ബില്ല് വരെ ഏപ്രില്‍ ഉയരും; മൊബൈല്‍ , ബ്രോഡ്ബാന്‍ഡ് ഭാരവും പിന്നാലെ

യുദ്ധവും വിലക്കയറ്റവും മൂലം നട്ടം തിരിയുന്ന യുകെയിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏപ്രില്‍ മാസം വലിയ ഭാരത്തിന്റേതാണ്. കൗണ്‍സില്‍ ടാക്‌സ് മുതല്‍ വെള്ളത്തിന്റെ ബില്ല് വരെ ഉയരും. ബജറ്റില്‍ പ്രഖ്യാപിക്കുന്ന ബില്ലുകള്‍ മുതല്‍ പ്രാദേശിക കൗണ്‍സിലുകള്‍ വരെ ബില്ലുകള്‍ ഉയര്‍ത്തുകയും, ഫോണ്‍ കമ്പനികള്‍ തങ്ങളുടെ കോണ്‍ട്രാക്ടുകള്‍ പുതുക്കുകയും ചെയ്യുന്ന മാസം സാധാരണക്കാരനെ സംബന്ധിച്ച് സ്വാഭാവികമായി കണക്ക് തെറ്റും.

കൗണ്‍സില്‍ ടാക്‌സും, വാട്ടര്‍ ബില്ലും, മൊബൈല്‍ ഫോണ്‍, ബ്രോഡ്ബാന്‍ഡ് കോണ്‍ട്രാക്ടും വരെ വില വര്‍ധനവ് പട്ടികയിലുണ്ട്. ഒപ്പം പിന്റിന്റെ വിലയും ഏപ്രില്‍ മാസം കൂടും. അതേസമയം പെന്‍ഷന്‍, ബെനഫിറ്റുകള്‍ എന്നിവ ഉയരുന്നത് ഇത് നേടുന്നവര്‍ക്ക് ആശ്വാസമാകും. ഒപ്പം എനര്‍ജി ബില്ലും തല്‍ക്കാലത്തേക്ക് താഴുന്നുണ്ട്.

ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ വാട്ടര്‍ ബില്ലുകള്‍ ശരാശരി 33 പൗണ്ടാണ് പ്രതിവര്‍ഷ വര്‍ദ്ധന. സ്‌കോട്ട്‌ലണ്ടില്‍ 8.7 ശതമാനവും ഉയരും. എഫിനിറ്റി വാട്ടര്‍ കസ്റ്റമേഴ്‌സിനാണ് ഏറ്റവും ഉയര്‍ന്ന ബില്‍ വര്‍ധന വരുന്നത്. ഇവിടെ ശരാശരിയേക്കാള്‍ ഇരട്ടിയാണ് നിരക്ക് കൂടുന്നത്. യുണൈറ്റഡ് യൂറ്റിലിറ്റീസ് ഉപഭോക്താക്കള്‍ക്ക് 57 പൗണ്ടാണ് നിരക്ക് കൂടുന്നത്. തെയിംസ് വാട്ടര്‍ ഉപഭോക്താക്കള്‍ക്ക് കേവലം 3 പൗണ്ടും നിരക്ക് കൂടും.

4.99% കൗണ്‍സില്‍ ടാക്‌സ് വര്‍ധന ഇംഗ്ലണ്ടിലെ ഭൂരിഭാഗം വീട്ടുകാര്‍ക്കും പ്രതീക്ഷിക്കാം. ഷ്രോപ്ഷയര്‍, വോര്‍സെസ്റ്റര്‍ഷയര്‍, നോര്‍ത്ത് സോമര്‍സെറ്റ്, വാറിംഗ്ടണ്‍, ട്രാഫോര്‍ഡ്, റോയല്‍ ബറോ ഓഫ് വിന്‍ഡ്‌സര്‍ & മെയ്‌ഡെന്‍ഹെഡ്, ബോണ്‍മൗത്ത്, ക്രൈസ്റ്റ്ചര്‍ച്ച്, പൂള്‍ എന്നിവിടങ്ങളില്‍ 6.74% മുതല്‍ 8.99% വരെ കൗണ്‍സില്‍ ടാക്‌സ് വര്‍ധനയ്ക്ക് പ്രത്യേക അനുമതിയുണ്ട്.

ടിവി ലൈസന്‍സ് ഫീ 5.50 പൗണ്ട് വര്‍ധിപ്പിച്ച് പ്രതിവര്‍ഷം 180 പൗണ്ടിലേക്ക് വര്‍ധിക്കും. ബ്രോഡ്ബാന്‍ഡ്, മൊബൈല്‍ ബില്ലുകളില്‍ 4 പുൗണ്ട് വരെയാണ് വര്‍ധന. ഇതിന് പുറമെ 2017ന് ശേഷം രജിസ്റ്റര്‍ ചെയ്ത പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ് കാറുകളുടെ സ്റ്റാന്‍ഡേര്‍ഡ് ടാക്‌സ് നിരക്കുകള്‍ 200 പൗണ്ട് വരെ വര്‍ധിക്കും. ഇലക്ട്രിക് വാഹന ഉടമകള്‍ 200 പൗണ്ട് നിരക്കിലും നികുതി നല്‍കേണ്ടിവരും.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions