നാട്ടുവാര്‍ത്തകള്‍

ബന്ധുക്കള്‍ ഏറ്റെടുത്തില്ല; വടുതലയില്‍ വാടക വീട്ടില്‍ മരിച്ച 5 പേരുടേയും സംസ്‌കാരം ശ്മശാനത്തില്‍ നടത്തി

വടുതലയില്‍ വാടക വീട്ടില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരുടെയും സംസ്‌കാരം എറണാകുളത്ത് നടത്തി. ബന്ധുക്കള്‍ സഹകരിക്കാത്തിനെ തുടര്‍ന്ന് അഞ്ചു പേരുടെയും സംസ്‌കാര വടുതല ശ്മശാനത്തിലാണ് നടത്തിയത്. പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് മരിച്ച ശ്രീകുമാരിയുടെ സഹോദരനും മറ്റ് ബന്ധുക്കളും വിളപ്പില്‍ശാലയില്‍ നിന്നും എറണാകുളത്ത് എത്തിയിരുന്നു. ഇവരുടെ നിര്‍ദേശത്തോടെയായിരുന്നു സംസ്‌കാര ചടങ്ങ് എറണാകുളത്ത് നടത്താന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം വിളപ്പില്‍ശാല കാരോട് സ്വദേശികളായ അശ്വതി (37), അമ്മ ശ്രീകുമാരി (60), അശ്വതിയുടെ മൂന്ന് മക്കള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീകുമാരിയും അശ്വതിയും തൂങ്ങിമരിച്ച നിലയിലും അശ്വതിയുടെ മക്കളായ കാര്‍ണിവന്‍, കീര്‍ത്തിവന്‍, അക്ഷിത എന്നിവര്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലുമായിരുന്നു. വടുതല കര്‍ഷക റോഡ് ഗ്രീന്‍ ഗാര്‍ഡന്‍ സ്ട്രീറ്റ് വണ്‍ ബിയിലെ വില്ലയിലാണ് രണ്ട് മാസം മുമ്പ് അഞ്ചംഗ കുടുംബം വാടകയ്‌ക്കെടുത്തത്. വീട്ടുടമയുടെ ബന്ധുവിനോട് വീടൊഴിയാന്‍ തീരുമാനിച്ചെന്ന് പറഞ്ഞതിന് പിന്നാലെയാണ് നാടിനെ നടുക്കിയ സംഭവം.

വില്ലയില്‍ നിന്നും പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ അശ്വതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുകള്‍ക്കും ഭര്‍തൃമാതാവിനും അയല്‍വാസികള്‍ക്കുമെതിരെ ആരോപണമുണ്ട്. അശ്വതിയുടെ മകന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഇവര്‍ വടുതലയില്‍ വാടകയ്ക്ക് താമസിക്കാന്‍ എത്തിയത്. ഇക്കഴിഞ്ഞ ജൂലായിലാണ് അശ്വതിയുടെ ഭര്‍ത്താവ് അശ്വത്ത് ജീവനൊടുക്കിയത്.

ആത്മഹത്യ കുറിപ്പില്‍ തങ്ങളുടെ വീടും സ്ഥലവും സ്വത്തുവകകളും അനാഥാലയത്തിന് വിട്ടുനല്‍കണമെന്ന വില്‍പത്രത്തെ കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്. സമ്പന്നര്‍ താമസിക്കുന്ന ഗ്രീന്‍ ഗാര്‍ഡന്‍ സ്ട്രീറ്റിലെ ആഡംബര വസതിയുടെ താഴെ നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. പ്രവാസിയുടെ വീട് ഒഴിഞ്ഞുകിടക്കേണ്ടെന്ന ചിന്തയില്‍ വാടകയ്ക്ക് നല്‍കിയതാണ്.

നാടിനെ നടുക്കിയ ഈ കൂട്ടമരണത്തിന്റെ വിവരം അയല്‍വാസികള്‍ അറിഞ്ഞത് വാര്‍ത്താ ചാനലുകളിലൂടെയാണ്. വീട്ടുടമസ്ഥന്റെ ജേഷ്ഠന്റെ മകന്‍ വീട് വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കൗണ്‍സിലര്‍ ആല്‍ബര്‍ട്ട് അമ്പലത്തിങ്കലിന്റെ സഹായത്തോടെ വീട് തുറന്നപ്പോഴാണ് ദാരുണമായ വിവരം പുറംലോകമറിഞ്ഞത്.

അശ്വതിയും അമ്മയും തൂങ്ങിമരിച്ച മുറിയിലെ ഫാനില്‍ പകുതി മുറിച്ചു നീക്കിയ നിലയില്‍ ഷാള്‍ കെട്ടിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇടതുവശത്തെ മുറിയിലെ കട്ടിലില്‍ പുത്തനുടുപ്പുകള്‍ ധരിപ്പിച്ച്, ഫാന്‍സി സണ്‍ഗ്ലാസുകള്‍ വച്ചു കിടത്തിയിരിക്കുന്ന നിലയിലായിരുന്നു ഇളയ രണ്ടു കുട്ടികളുടെ മൃതദേഹങ്ങള്‍. മറ്റൊരു മുറിയില്‍ താഴെ ബെഡ്ഷീറ്റ് വിരിച്ച്, ഷെര്‍വാണി ധരിച്ചു കിടത്തിയ നിലയിലായിരുന്നു മൂത്ത കുട്ടിയുടെ മൃതദേഹം.

അയല്‍ക്കാരുമായി യാതൊരു ബന്ധവും പുലര്‍ത്താതെ ഒറ്റപ്പെട്ട നിലയിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്.വീടിന് പുറത്തിറങ്ങാനോ കുട്ടികളെ കളിക്കാന്‍ വിടാനോ ഇവര്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ, ഇവരെ കുറിച്ചുള്ള കാര്യങ്ങള്‍ അയല്‍ക്കാര്‍ക്കും അറിയില്ലായിരുന്നു .

  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
  • ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി; കൊച്ചി പരിഗണനയിലില്ല
  • ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം; കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്നത്...
  • 'ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ല', പി. സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ പാലാ ബിഷപ്പ്
  • കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന യുകെ മലയാളി മരണമടഞ്ഞു
  • 'ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ല'; പി സി ജോര്‍ജിന് ദീപികയുടെ മറുപടി
  • വിനോദ യാത്രയ്ക്കിടെ ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മുതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി
  • നൂറിലേറെ സീറ്റ് നേടുമെന്ന് യുഡിഎഫ്, ഭരണത്തുടര്‍ച്ചയെന്നു എല്‍ഡിഎഫ്; മാറ്റം ഉറപ്പെന്ന് ബിജെപി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions