യു.കെ.വാര്‍ത്തകള്‍

വര്‍ധന വര്‍ഷത്തില്‍ ഒരിക്കല്‍! വാടക നിയമങ്ങള്‍ മാറുന്നു

ഇംഗ്ലണ്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വാടക നിയമങ്ങള്‍ മേയ് 1 മുതല്‍ നിലവില്‍ വരും. അകാരണമായി പുറത്താക്കല്‍ നിരോധിക്കുന്നതിന് പുറമെ ഫിക്‌സഡ് കോണ്‍ട്രാക്ടുകള്‍ ഒഴിവാക്കാനും, വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വാടക വര്‍ധനയ്ക്കും നിയമം അനുശാസിക്കുന്നു.

മേയ് 31-നകം വാടകക്കാര്‍ക്ക് മാറ്റങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക രേഖ കൈമാറണമെന്നാണ് ലാന്‍ഡ്‌ലോര്‍ഡ്‌സിന് മുന്നില്‍ വെച്ചിട്ടുള്ള നിബന്ധന. ഇതിന് തയ്യാറാകാത്തവര്‍ക്ക് ഫൈനും നല്‍കും.

ഒരു മാസത്തെ വാടക മാത്രം മുന്‍കൂറായി വാങ്ങാന്‍ പാടുള്ളുവെന്ന നിബന്ധനയും നിയമത്തിന്റെ ഭാഗമാണ്. ബെനഫിറ്റുകള്‍ ലഭിക്കുന്നവര്‍ക്കും, കുട്ടികളുണ്ടെന്ന പേരിലും വിവേചനം കാണിക്കാന്‍ പാടില്ല. ഏറെ വൈകിയാണ് റെന്റല്‍ അവകാശ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.

ഇംഗ്ലണ്ടിലെ ലക്ഷക്കണക്കിന് വരുന്ന വാടകക്കാരെ തേടി ദിവസങ്ങള്‍ക്കുള്ളില്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന്റെ കത്ത് എത്തും. കത്ത് മേയ് 1 മുതല്‍ റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് നിലവില്‍ വരുന്നത് സംബന്ധിച്ചുള്ള അറിയിപ്പാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കോണ്‍ട്രാക്ടില്‍ മാറ്റം വരുമെന്ന് ടെനന്റ്‌സിനെ അറിയിക്കാനാണ് കത്ത് വരുന്നത്.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions