യു.കെ.വാര്‍ത്തകള്‍

ക്രിമിനലുകളെയും പരാജയപ്പെട്ട അഭയാര്‍ത്ഥി അപേക്ഷകരെയും ഇന്ത്യയടക്കം സുരക്ഷിത നാടുകളിലേക്ക് നാടുകടത്തും

യുകെയില്‍ ക്രിമിനല്‍ ലിസ്റ്റില്‍ പെടുന്ന വിദേശികളെയും, അപേക്ഷകള്‍ പരാജയപ്പെട്ട അഭയാര്‍ത്ഥികളെയും വേഗത്തില്‍ നാടുകടത്താനുള്ള പദ്ധതിയുമായി ഹോം സെക്രട്ടറി. മനുഷ്യാവകാശ നിയമങ്ങള്‍ ഉപയോഗപ്പെടുത്തി നാടുകടത്തല്‍ തടയുന്നത് ഒഴിവാക്കാനായി അപ്പീല്‍ തീരുമാനം വരുന്നതിന് മുന്‍പ് തന്നെ ഈ നാടുകടത്തല്‍ പൂര്‍ത്തിയാക്കാനാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദിന്റെ നീക്കം.

അഭയാര്‍ത്ഥി അപേക്ഷകള്‍ തള്ളിയാല്‍ ഇവരെ നീക്കം ചെയ്യുകയും, സ്വന്തം നാട്ടില്‍ എത്തിയ ശേഷം മാത്രം അപ്പീല്‍ നല്‍കാനുമുള്ള പദ്ധതിയാണ് ഹോം സെക്രട്ടറി തയ്യാറാക്കുന്നത്. അപേക്ഷ തള്ളിയ അഭയാര്‍ത്ഥികളുടെ അപ്പീല്‍ ബാക്ക്‌ലോഗ് 100,000 കടന്ന് നില്‍ക്കുന്ന സാഹചര്യത്തിലാണ് പദ്ധതികള്‍ കടുപ്പമാക്കുന്നത്. ഇവരില്‍ പലരെയും നികുതിദായകരുടെ ചെലവില്‍ ഹോട്ടലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

അഭയാര്‍ത്ഥിത്വം പരാജയപ്പെട്ടാല്‍ ഇന്ത്യ ഉള്‍പ്പെടെ സുരക്ഷിത രാജ്യങ്ങളിലേക്കാണ് ഇവരെ നാടുകടത്തുക. ഇന്ത്യക്ക് പുറമെ ബ്രസീല്‍, നൈജീരിയ, കെനിയ, ഘാന, അല്‍ബേനിയ, യുക്രൈന്‍ തുടങ്ങിയ 25 രാജ്യങ്ങളും സുരക്ഷിത പട്ടികയിലുണ്ട്.

അതേസമയം, ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിക്കുന്നതിനെതിരെ മുന്‍ ഉപപ്രധാനമന്ത്രിയും, ലേബര്‍ നേതൃപദവി മോഹിയുമായ ആഞ്ചെല റെയ്‌നര്‍ രംഗത്തുണ്ട്. ഏകദേശം 50 ലേബര്‍ എംപിമാര്‍ ഷബാന മഹ്മൂദിന്റെ കടുത്ത നയങ്ങള്‍ക്കെതിരെ രംഗത്തുണ്ട്.

എന്നാല്‍ കഠിനാധ്വാനം ചെയ്യുന്ന രാജ്യത്തെ ജനങ്ങളുടെ നികുതിപണം വിദേശ ക്രിമിനലുകളെയും, അഭയാര്‍ത്ഥിത്വം പരാജയപ്പെട്ടവരെയും തീറ്റിപ്പോറ്റാന്‍ ഉപയോഗിക്കുന്നത് ശരിയായ രീതിയല്ലെന്ന് അഭയാര്‍ത്ഥി മന്ത്രി അലക്‌സ് നോറിസ് ചൂണ്ടിക്കാണിച്ചു.
ചെങ്കോട്ട സീറ്റുകളില്‍ നിഗല്‍ ഫരാഗിന്റെ റിഫോം പാര്‍ട്ടിക്ക് പിന്തുണയേറുന്നത് തടയാനാണ് മഹ്മൂദ് നയങ്ങള്‍ പ്രഖ്യാപിച്ചത്. ലേബര്‍ പാര്‍ട്ടിയിലെ ഇടത് എംപിമാരുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്ന റെയ്‌നര്‍ ഈ നയങ്ങള്‍ കുടിയേറ്റക്കാരുടെ ഭാവിയെ ആശങ്കയിലാക്കുന്നുവെന്നാണ് കുറ്റപ്പെടുത്തുന്നത്.

എന്നാല്‍ പരിഷ്‌കാരങ്ങള്‍ക്ക് എതിരായ നീക്കങ്ങളെ ഹോം സെക്രട്ടറി അംഗീകരിക്കില്ലെന്നാണ് ഇവരുടെ അടുപ്പക്കാര്‍ വ്യക്തമാക്കുന്നത്. 'എന്റെ പണിയെടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഈ ജോലി ഞാന്‍ ചെയ്യില്ലെന്ന്', മഹ്മൂദ് പ്രധാനമന്ത്രിയെ അറിയിച്ചതായാണ് വിവരം.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions