യു.കെ.വാര്‍ത്തകള്‍

ഈ വര്‍ഷം കുടുംബങ്ങളെ കാത്തിരിക്കുന്നത് ഡബിള്‍ വിലവര്‍ദ്ധന; പണപ്പെരുപ്പം 4 ശതമാനത്തിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്

യുകെയിലെ കുടുംബങ്ങളെ ഈ വര്‍ഷം കാത്തിരിക്കുന്നത് ഡബിള്‍ നിരക്കിലുള്ള വിലക്കയറ്റ ഭീഷണി. പണപ്പെരുപ്പം 4 ശതമാനത്തിന് മുകളിലേക്ക് വര്‍ഷത്തിന്റെ പകുതിയോടെ തന്നെ കടക്കുമെന്ന് ഇക്കണോമിസ്റ്റുകള്‍ മുന്നറിയിപ്പില്‍ പറയുന്നു.

2023 നവംബറിന് ശേഷം ആദ്യമായാകും ഈ തോതില്‍ പണപ്പെരുപ്പം ഉയരുക. സിപിഐ പണപ്പെരുപ്പം 2026-ന്റെ പകുതിയില്‍ 4 ശതമാനത്തിന് മുകളിലേക്ക് വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് സീനിയര്‍ ഇക്കണോമിസ്റ്റ് എഡ്വാര്‍ഡ് അലെന്‍ബൈ പറഞ്ഞു.

എനര്‍ജി ബില്ലുകളിലെയും, ഫ്യൂവല്‍ ചെലവുകളുടെയും ഡബിള്‍ ആഘാതമാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ യുദ്ധം ബ്രിട്ടന്റെ അടുക്കളകളെ ബാധിക്കുന്ന തരത്തിലേക്കാണ് നീങ്ങുന്നത്.

പെട്രോള്‍ വില കുത്തനെ ഉയരാനും, ഹോള്‍സെയില്‍ ഗ്യാസ് വില 19 ശതമാനമെങ്കിലും ഉയരാനും വഴിയുണ്ടെന്നാണ് അലെന്‍ബെയുടെ കണക്കുകൂട്ടല്‍. ജൂലൈയില്‍ ഓഫ്‌ജെം എനര്‍ജി പ്രൈസ് ക്യാപ്പ് മാറ്റം വരുത്തുമ്പോള്‍ ഈ ഷോക്ക് കൂടി അനുഭവിക്കേണ്ടി വരും.

ഹോര്‍മുസ് കടലിടുക്ക് കൂടുതല്‍ നാള്‍ അടഞ്ഞ് കിടന്നാല്‍ ആഘാതവും വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ധനവില ഉയരുന്നതോടെ സമ്പദ് വ്യവസ്ഥയിലെ മറ്റ് മേഖലകളിലേക്കും വിലക്കയറ്റം എത്തും.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions