സിനിമ

മോഹന്‍ലാല്‍ -മുഖ്യമന്ത്രി അഭിമുഖത്തിന് ചെലവായത് 11,21, 000 രൂപ; ഉപയോഗിച്ചത് സര്‍ക്കാര്‍ ഫണ്ട്

മോഹന്‍ലാല്‍ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന് ഉപയോഗിച്ചത് സര്‍ക്കാര്‍ ഫണ്ട്. അഭിമുഖത്തിന് ചെലവായ 11,21, 000 രൂപ സര്‍ക്കാര്‍ ഫണ്ടാണ് ഉപയോഗിച്ചത്. വിവരാവകാശപ്രകാരമാണ് ചെലവ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്. അതേസമയം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും വിവരാവകാശ പകര്‍പ്പില്‍ പറയുന്നു. തിരുവല്ല സ്വദേശി റിജോ വള്ളംകുളം ആണ് വിവരാവകാശ രേഖ പുറത്ത് വിട്ടത്.

'കണ്ടും മിണ്ടിയും ഇരുവര്‍' എന്നായിരുന്നു അഭിമുഖത്തിന്റെ പേര്. രണ്ട് ദിവസമെടുത്തു ക്ലിഫ് ഹൗസില്‍ ചിത്രീകരിച്ച അഭിമുഖമായിരുന്നു ഇത്. അഭിമുഖത്തിന്റെ ടീസറും ഏറെ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം. അതേസമയം പി ആര്‍ സ്റ്റണ്ട് എന്ന് പ്രതിപക്ഷം അഭിമുഖത്തെ പരിഹസിച്ചിരുന്നു. ലാലും പിണറായിയും തമ്മിലുള്ള വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നില്‍ എന്നാണ് സിപിഎം പറഞ്ഞത്.

പ്രശസ്ത സംവിധായകന്‍ ടികെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഇത്തരമൊരു പരിപാടിയെക്കുറിച്ച് പിണറായി വിജയന്‍ ലാലിനോട് സൂചിപ്പിച്ചത്. അത് മോഹന്‍ലാല്‍ സസന്തോഷം സമ്മതിക്കുകയായിരുന്നു. മുന്‍പ് 2011ലെ നിയമസഭാ തെ രഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുമായി മോഹന്‍ലാല്‍ ഇത്തരത്തില്‍ അഭിമുഖം നടത്തിയിട്ടുണ്ട്.

  • കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല'; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍
  • ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ മമ്മൂട്ടി; ഗായിക വൈക്കം വിജയലക്ഷ്മി
  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions