യു.കെ.വാര്‍ത്തകള്‍

നേഷന്‍വൈഡ് അടക്കം മൂന്ന് ഹൈസ്ട്രീറ്റ് ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി

മൂന്ന് പ്രധാന ഹൈസ്ട്രീറ്റ് ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ യുകെയിലെ ഭവനഉടമകള്‍ക്ക് ആഘാതം. നേഷന്‍വൈഡ് തങ്ങളുടെ ഫിക്‌സ്ഡ്, ട്രാക്കര്‍ റേറ്റുകളിലുള്ള ഡീലുകള്‍ക്ക് 0.3 ശതമാനം പോയിന്റ് വര്‍ധനവാണ് ഏര്‍പ്പെടുത്തുന്നത്.

ഹാലിഫാക്‌സും വിവിധ ഫിക്‌സഡ് റേറ്റ് പ്രൊഡക്ടുകളുടെ നിരക്കുകള്‍ ഇന്ന് മുതല്‍ കൂട്ടിയിട്ടു ണ്ട്. പുതിയ വര്‍ധനവോടെ നേഷന്‍വൈഡിന്റെ ഏറ്റവും കുറഞ്ഞ രണ്ട് വര്‍ഷത്തെ ഫിക്‌സഡ് 4.2 ശതമാനത്തില്‍ നിന്നും 4.5 ശതമാനത്തിലേക്ക് ഉയരും. ഇതോടൊപ്പം 1499 പൗണ്ട് ഫീസും ഉള്‍പ്പെടും.

അഞ്ച് വര്‍ഷത്തെ ഫിക്‌സഡില്‍ 4.45 ശതമാനത്തില്‍ ലഭിച്ച ഡീലുകള്‍ ഇനി 4.65 ശതമാനത്തിലാണ് ലഭിക്കുക. ഇതിനും 1499 പൗണ്ട് ഫീസ് ഉള്‍പ്പെടുന്നു. 25 വര്‍ഷക്കാലത്തെ തിരിച്ചടവുള്ള 200,000 പൗണ്ട് മോര്‍ട്ട്‌ഗേജില്‍ പ്രതിമാസം 1106 പൗണ്ടില്‍ നിന്നും 1129 പൗണ്ടിലേക്കാണ് വര്‍ധന.

നേരത്തെ എച്ച്എസ്ബിസിയും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. രണ്ട് വര്‍ഷത്തെ വിപണിയിലെ ഏറ്റവും താഴ്ന്ന ഡീല്‍ ലഭ്യമാക്കിയത് ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. വീട് വാങ്ങുന്നവര്‍ക്കും, റീമോര്‍ട്ട്‌ഗേജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വാര്‍ത്ത പ്രതീക്ഷ നല്‍കുന്നില്ല.

ഈ വര്‍ഷം 1.8 മില്ല്യണ്‍ കുടുംബങ്ങളാണ് റീമോര്‍ട്ട്‌ഗേജ് ചെയ്യാന്‍ ഇരിക്കുന്നതെന്ന് യുകെ ഫിനാന്‍സ് പറയുന്നു. അഞ്ച് വര്‍ഷം മുന്‍പ് റെക്കോര്‍ഡ് താഴ്ചയില്‍ എടുത്ത ഫിനാന്‍സുകളാണ് ഇപ്പോള്‍ നിരക്ക് വര്‍ധനയ്‌ക്കൊപ്പം പുതുക്കേണ്ടത്. ഇപ്പോള്‍ ഏറ്റവും ലാഭകരമായ 3.5 ശതമാനത്തിലുള്ള രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് പോലും 5.43 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നേരിടുന്ന 'ട്രംപ്ഫ്‌ളേഷനാണ്' യുകെ മോര്‍ട്ട്‌ഗേജ് നിരക്കുകളെ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്ന് മണിഫാക്ട്‌സ് ചൂണ്ടിക്കാണിച്ചു.
മാര്‍ച്ച് തുടക്കം 4.83 ശതമാനമായിരുന്ന ശരാശരി രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറ്റുകള്‍ ഇപ്പോള്‍ 5.28 ശതമാനമായി. 2025 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകള്‍ 4.95 ശതമാനത്തില്‍ നിന്നും 5.32 ശതമാനവുമായി. 2025 ഫെബ്രുവരിക്ക് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിതെന്ന് ഫ്രെഞ്ച് ചൂണ്ടിക്കാണിച്ചു.

25 വര്‍ഷക്കാലത്തേക്ക് 250,000 പൗണ്ട് മോര്‍ട്ട്‌ഗേജ് ഉള്ള വ്യക്തിക്ക് രണ്ട് വര്‍ഷത്തെ ഫിക്‌സഡ് നിരക്കില്‍ 788 പൗണ്ടും, അഞ്ച് വര്‍ഷത്തെ ഡീലില്‍ 651 പൗണ്ടും വര്‍ദ്ധിക്കുന്നതാണ് ഈ മാറ്റങ്ങള്‍. വീട് വാങ്ങുന്നവര്‍ക്കും, റീമോര്‍ട്ട്‌ഗേജ് ചെയ്യാന്‍ ഒരുങ്ങുന്നവര്‍ക്കും ഈ ചെലവ് ഉയരുന്നത് തിരിച്ചടിയാണ്. 2026-ല്‍ 1.8 മില്ല്യണ്‍ ഫിക്‌സഡ് റേറ്റ് ഡീലുകള്‍ അവസാനിക്കുമെന്നാണ് കണക്ക്.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions