യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ യഹൂദ സമുഹത്തിന്റെ ആംബുലന്‍സ് സേവനത്തിന് നേരെ ആക്രമണം; അന്വേഷണം ഏറ്റെടുത്ത് കൗണ്ടര്‍ ടെറര്‍

ലണ്ടനിലെ ഗോള്‍ഡേഴ്‌സ് ഗ്രീന്‍ പ്രദേശത്ത് യഹൂദ സമുദായത്തിന്റെ ആംബുലന്‍സ് സേവനത്തിന് നേരെ നടന്ന ആക്രമണത്തിന്റെ അന്വേഷണം കൗണ്ടര്‍ ടെറര്‍ പൊലീസ് ഏറ്റെടുത്തു. ഇത് യഹൂദ വിരുദ്ധ വിദ്വേഷ കുറ്റമാണെന്ന് പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച പുലര്‍ച്ചെ നാല് ആംബുലന്‍സുകള്‍ക്കാണ് അക്രമികള്‍ തീയിട്ടത്. വാഹനങ്ങളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതോടെ സ്‌ഫോടനമുണ്ടായി. സമീപ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. കറുത്ത വേഷം ധരിച്ചെത്തിയ മൂന്നുപേര്‍ തീവച്ച ശേഷം രക്ഷപ്പെടുന്ന ദൃശ്യം പുറത്തുവന്നു. ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രണ്ടു മണിക്കൂര്‍ കൊണ്ടാണ് തീ അണച്ചത്. ആളപായമില്ലെങ്കിലും കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി. നശിപ്പിക്കപ്പെട്ട ആംബുലന്‍സുകള്‍ പുനസ്ഥാപിക്കാന്‍ സഹായം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അടിയന്തര സേവനം തടസ്സമാകാതിരിക്കാനുള്ള സൗകര്യവും ഒരുക്കി.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാന്‍ അനുകൂല സംഘടന ഏറ്റെടുത്തിരുന്നു.

യഹൂദ സമൂഹത്തിന് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്കയേകുന്നു. കുറ്റവാളികളെ കണ്ടെത്തി ശക്തമായ നടപടിയെടുക്കുമെന്ന് ഷബാന മഹ്‌മൂദ് വ്യക്തമാക്കി.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions