യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍

വാഹന ഉടമകള്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവിലയിലൂടെ ആഘാതം ഏറ്റുവാങ്ങുകയാണ്. കൂടാതെ ഏപ്രില്‍ മാസത്തില്‍ ചാന്‍സലര്‍ പ്രഖ്യപിച്ച കാര്‍ ടാക്‌സ് വര്‍ധനവുകള്‍ കൂടി വഹിക്കേണ്ട ഗതികേട് നേരിടുന്നുമുണ്ട്. അതിനിടെ മോട്ടോറിസ്റ്റുകള്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത വരുന്നു.

കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ കാര്യത്തിലാണ് ആ ആശ്വാസം. രാജ്യത്തു ഇന്‍ഷുറന്‍സ് പ്രീമിയം മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ശരാശരി വാര്‍ഷിക പ്രീമിയം ഇപ്പോള്‍ 711 പൗണ്ടിലേക്കാണ് എത്തിയത്. ഒരു വര്‍ഷം മുന്‍പത്തെ നിരക്കില്‍ നിന്നും 66 പൗണ്ടാണ് കുറവ് വന്നിരിക്കുന്നതെന്ന് ആറ് മില്ല്യണ്‍ ക്വട്ടേഷനുകള്‍ അടിസ്ഥാനമാക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ എല്ലാ ഡ്രൈവര്‍മാര്‍ക്കും വിഷയത്തില്‍ ആശ്വാസത്തിന് വകയില്ല. പ്രായമേറിയ ഡ്രൈവര്‍മാര്‍ക്ക് പ്രീമിയം വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ട്. 70 വയസ്സും, അതിന് മുകളിലും പ്രായമുള്ളവര്‍ക്കുള്ള പ്രീമിയം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 13 പൗണ്ട് വര്‍ദ്ധിച്ചു. കൂടുതല്‍ വര്‍ദ്ധനവുകള്‍ സംഭവിക്കുന്നതിന് മുന്‍പ് ഡീലുകള്‍ പരിശോധിച്ച് ഉറപ്പിക്കുന്നതാണ് സ്മാര്‍ട്ട് നീക്കമെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു.

യുവ ഡ്രൈവര്‍മാരുടെ നിരക്കുകള്‍ ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നിരക്ക് താഴുന്നുവെന്നതാണ് ആശ്വാസം. 17 വയസ്സുകാര്‍ക്ക് 1741 പൗണ്ടും, 18 വയസ്സുകാര്‍ക്ക് 2082 പൗണ്ടുമാണ് ഇപ്പോള്‍ ശരാശരി ചെലവ്, യഥാക്രമം 517 പൗണ്ടും, 352 പൗണ്ടുമാണ് കുറവ് വന്നിരിക്കുന്നത്.

ഇന്‍ഷുറന്‍സ് കമ്പനികള്‍ മാറിമാറി ക്വട്ടേഷന്‍ എടുക്കുന്നത് ഉപഭോക്താക്കള്‍ക്ക് ലാഭം നല്‍കുന്നുവെന്ന് നിരക്ക് താരതമ്യം വ്യക്തമാക്കുന്നു. ഇതിനാല്‍ കാര്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ഈ തന്ത്രം ഉപയോഗിച്ച് ലാഭം നേടാനാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions