യു.കെ.വാര്‍ത്തകള്‍

ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച് മലയാളി വിദ്യാര്‍ത്ഥി


യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മലയാളിക്ക് ജയം. കൊല്ലം വാളകം സ്വദേശി അഭിഷേക് റോയ് ആണ് സ്റ്റുഡന്റ് ഓഫിസറായി തിരഞ്ഞെടുത്തത്. കഴിഞ്ഞ തവണ ഇതേ യൂണിയനില്‍ എഡ്യൂക്കേഷന്‍ ഓഫിസറായി വിജയിച്ചിരുന്നു. അഭിഷേകിനെ കൂടാതെ സ്റ്റുഡന്റസ് ഓഫിസറായി നിഖിത, ഹാരിഷ്, ആയിഷ, കറേജ് എന്നിവരാണ് വിജയിച്ചത്. യൂണിവേഴ്സിറ്റിയുടെ വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹിയായി വിജയിക്കുന്നവരുടെ കാലാവധി ഒരു വര്‍ഷമാണ്.

സ്ട്രാറ്റ്ഫോഡ്, ഡോക്ക്ലാന്‍ഡ്സ് എന്നിവിടങ്ങളിലായി മൂന്ന് കാമ്പസുകളുള്ള യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍ 1898 ലാണ് സ്ഥാപിതമായത്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 25000–ലധികം വിദ്യാര്‍ഥികളാണ് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനില്‍ പഠിക്കുന്നത്.

ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശമ്പളം ഉള്‍പ്പടെ മികച്ച അനുകൂല്യങ്ങളാണ് യൂണിവേഴ്സിറ്റി നല്‍കുന്നത്. വിദ്യാര്‍ഥി വീസയില്‍ എത്തിയവര്‍ക്ക് ഒരു വര്‍ഷത്തേക്ക് വീസ കാലാവധി നീട്ടി നല്‍കും. നിലവിലെ എഡ്യൂക്കേഷന്‍ ഓഫിസറും സ്റ്റുഡന്റ് ഗവര്‍ണറും ആണ് അഭിഷേക്. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്റെ ഡോക്ക്ലാന്‍ഡ്സ് കാമ്പസിലെ എംബിഎ വിദ്യാര്‍ഥിയാണ് അഭിഷേക് റോയ്. മൂന്ന് വര്‍ഷത്തോളം കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്തതിനു ശേഷം 2023 സെപ്റ്റംബറില്‍ ആണ് ഉപരി പഠനത്തിനായി യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനില്‍ ചേര്‍ന്നത്. സ്റ്റുഡന്റസ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഏക മലയാളിയും വിജയിച്ച രണ്ടു ഇന്ത്യക്കാരില്‍ ഒരാളുമാണ് അഭിഷേക്.

2026 ജൂലൈ 1 മുതല്‍ 2027 ജൂണ്‍ 30 വരെയാണ് യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ് ഓഫിസ‌ര്‍ പ്രവര്‍ത്തന കാലാവധി. യൂണിവേഴ്സിറ്റിയില്‍ കൂടുതല്‍ ജോബ് ഫെയറുകള്‍ നടത്തുക, അക്കാദമിക്സ് നിലവാരം ഉയര്‍ത്തുക എന്നിവയാണ് തന്റെ ലക്ഷ്യങ്ങള്‍എന്ന് അഭിഷേക് റോയ് പറഞ്ഞു. വാളകം പൊലിക്കോട് ലവ് ഡെയ്‌ല്‍ വീട്ടില്‍ റിട്ട. സര്‍ക്കാര്‍ ജീവനക്കാരന്‍ എം. എസ്. റോയ്, പരേതയായ മിനി ജേക്കബ് എന്നിവരാണ് മാതാപിതാക്കള്‍. നഴ്സിങ് വിദ്യാര്‍ത്ഥിയായ മഹിമ മിനി റോയ് സഹോദരിയാണ്.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions