യു.കെ.വാര്‍ത്തകള്‍

ഈസ്റ്ററിന് ശേഷം ആറ് ദിവസത്തെ പണിമുടക്കുമായി ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാര്‍; 300 മില്ല്യണ്‍ പൗണ്ട് നഷ്ടമാകുമെന്ന് എന്‍എച്ച്എസ് മേധാവികള്‍



എന്‍എച്ച്എസിനും, ഗവണ്‍മെന്റിനും ഇരുട്ടടി സമ്മാനിച്ചു ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാര്‍ ആറ് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് മുന്നോട്ട് വെച്ച അന്തിമ ഓഫര്‍ തള്ളിയതോടെയാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ നീക്കം.

ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും സുദീര്‍ഘമായ പണിമുടക്കാണ് ബിഎംഎ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 7, ചൊവ്വാഴ്ച രാവിലെ 7 മുതല്‍ ഏപ്രില്‍ 13, തിങ്കളാഴ്ച 6.59 വരെയാണ് പണിമുടക്കുന്നത്. സമ്പൂര്‍ണ്ണ പേ റിസ്റ്റൊറേഷന്‍ ആവശ്യപ്പെട്ട് ഇത് 15-ാം തവണയാണ് റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് സമരം തുടരുന്നത്.

എന്നാല്‍ പണിമുടക്ക് 300 മില്ല്യണ്‍ പൗണ്ട് നഷ്ടമാണ് വരുത്തിവെയ്ക്കുകയെന്ന് എന്‍എച്ച്എസ് മേധാവികള്‍ മുന്നറിയിപ്പ് നല്‍കി. അപ്പോയിന്റ്‌മെന്റ് റദ്ദാക്കലിനും, രോഗികളെ ടെസ്റ്റിനും, ചികിത്സയ്ക്കും, സര്‍ജറിക്കും സുദീര്‍ഘമായി കാത്തിരുത്തുന്ന അവസ്ഥയ്ക്കും ഇടയാക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ബിഎംഎ നീക്കം വളരെ നിരാശ ഉയര്‍ത്തുന്നതാണെന്ന് സ്ട്രീറ്റിംഗ് പറഞ്ഞു. വളരെ മികച്ച ഓഫറാണ് റസിഡന്റ് ഡോക്ടര്‍മാര്‍ തള്ളിയത്. ഉയര്‍ന്ന ശമ്പളത്തിന് പുറമെ കൂടുതല്‍ ട്രെയിനിംഗ് പ്ലേസുകള്‍ ഉള്‍പ്പെടെ ഘട്ടംഘട്ടമായി അനുവദിക്കുന്നതായിരുന്നു ഓഫറെന്ന് സ്ട്രീറ്റിംഗ് പറഞ്ഞു. രണ്ടാഴ്ച മുന്‍പ് വരെ മികച്ച രീതിയില്‍ പോയ ചര്‍ച്ചകള്‍, പിന്നീട് ഗോള്‍പോസ്റ്റ് മാറ്റുന്ന നിലയിലേക്ക് മാറിയെന്നാണ് ബിഎംഎ ആരോപിക്കുന്നത്.


  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions