യു.കെ.വാര്‍ത്തകള്‍

യുദ്ധ സമയത്ത് ലാഭം നേടിയ കമ്പനികള്‍ കൂടുതല്‍ നികുതി നല്‍കണമെന്ന് ആവശ്യം

ഇറാനെതിരായ യു.എസ്-ഇസ്രയേല്‍ യുദ്ധത്തെ തുടര്‍ന്ന് അപ്രതീക്ഷിത ലാഭം നേടുന്ന കമ്പനികളില്‍ നികുതി വര്‍ധിപ്പിക്കണമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിനോട് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. വിവിധ ചാരിറ്റികളും ട്രേഡ് യൂണിയനുകളും ചേര്‍ന്നുള്ള ഒരു കൂട്ടായ്മയാണ് ഈ ആവശ്യം ഉന്നയിച്ചത്. യുദ്ധത്തെ തുടര്‍ന്ന് ഉയര്‍ന്ന ഇന്ധനവിലയും സാമ്പത്തിക ആഘാതങ്ങളും മൂലം ബാങ്കുകള്‍, എനര്‍ജി കമ്പനികള്‍, പ്രതിരോധ മേഖല, കൃഷി വ്യാപാര സ്ഥാപനങ്ങള്‍, ടെക് കമ്പനികള്‍ എന്നിവയ്ക്ക് വലിയ ലാഭം ലഭിക്കാമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

അടിയന്തര സഹായത്തിനായി ഈ നികുതി ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനും റീവ്‌സിനും അയച്ച തുറന്ന കത്തില്‍, ഈ അധിക നികുതി വഴി ലഭിക്കുന്ന വരുമാനം സാധാരണ ജനങ്ങള്‍ക്ക് ജീവിതച്ചെലവ് കുറയ്ക്കാന്‍ ഉപയോഗിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

ഇത് രാജ്യത്തെ ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താനും ഭാവിയിലെ സാമ്പത്തിക ആഘാതങ്ങള്‍ നേരിടാനും സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി.

നോര്‍ത്ത് സീ എണ്ണ-വാതക കമ്പനികളിലെ എനര്‍ജി പ്രോഫിറ്റ് ലവി ഏര്‍പ്പെടുത്തുകയും മറ്റു മേഖലകളിലും സമാന നികുതി കൊണ്ടുവരുകയും ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ട്. എന്നാല്‍, യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് ഈ നികുതി കുറയ്ക്കാന്‍ റീവ്‌സ് ആലോചിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

ഇതിനിടെ, യുദ്ധത്തെ തുടര്‍ന്ന് ഇന്ധനവില ഉയര്‍ന്ന സാഹചര്യത്തില്‍ കമ്പനികള്‍ അന്യായമായി വില വര്‍ധിപ്പിക്കുന്നതു അനുവദിക്കില്ലെന്ന് റീവ്‌സ് മുന്നറിയിപ്പ് നല്‍കി. വിലക്കയറ്റം നിയന്ത്രിക്കാന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ് അതോറിറ്റിയ്ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു.

മേയ് മാസത്തിലെ പ്രാദേശിക തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനും കമ്പനികളുടെ ലാഭം നിയന്ത്രിക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ ഉണ്ടാകുമെന്നുറപ്പാണ്. ചില നേതാക്കള്‍ എനര്‍ജി കമ്പനികളുടെ ലാഭത്തിന് പരിധി നിശ്ചയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions