സിനിമ

മോഹന്‍ലാലിന്റെ വ്യക്തിത്വ അവകാശങ്ങള്‍ ലംഘിച്ച ലിങ്കുകള്‍ നീക്കം ചെയ്യും

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടന്‍ മോഹന്‍ലാല്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നിര്‍ണ്ണായക ഇടപെടലുമായി ഡല്‍ഹി ഹൈക്കോടതി. മോഹന്‍ലാലിന്റെ വ്യക്തിത്വ അവകാശങ്ങള്‍ ഹനിച്ച സാമൂഹിക മാധ്യമ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിടുമെന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജഡ്ജി ജ്യോതി സിംഗ് വ്യക്തമാക്കി.
നീക്കം ചെയ്യേണ്ട ലിങ്കുകളുടെ പട്ടിക നല്‍കാന്‍ മെറ്റാ ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി.

30-ല്‍ അധികം ലിങ്കുകളാണ് മോഹന്‍ലാലിന്റെ അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിക്ക് കൈമാറിയത്. എന്നാല്‍ ഇതില്‍ ചില ലിങ്കുകള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് മെറ്റയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് മോഹന്‍ലാല്‍ കൈമാറിയ പട്ടികയില്‍ നീക്കം ചെയ്യേണ്ടവയുടെ വിശദാംശങ്ങള്‍ കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതി സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ പട്ടിക ലഭിച്ചാല്‍ അത് കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കുമെന്ന് കോടതി വ്യക്തമാക്കി.

മോഹന്‍ലാലിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയവരുടെയും അപഹസിച്ചവരുടെയും സാമൂഹിക മാധ്യമ അകൗണ്ടുകളുടെ വിവരം കോടതിക്ക് കൈമാറിയിരുന്നു. ഇവരെ കേസില്‍ കക്ഷി ചേര്‍ക്കണമെങ്കില്‍ അവരുടെ പേര് ഉള്‍പ്പടെയുള്ള മറ്റ് വിശദംശങ്ങള്‍ ആവശ്യമാണെന്ന് മോഹന്‍ലാലിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് സാമൂഹിക മാധ്യമ അക്കൗണ്ട് ഉടമമകളെ സംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറാന്‍ പ്ലാറ്റ്‌ഫോമുകളോട് കോടതി നിര്‍ദേശിച്ചു. അവരെ കേസില്‍ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് വീണ്ടും ജൂലൈയില്‍ കോടതി പരിഗണിക്കും.

  • കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല'; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍
  • ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ മമ്മൂട്ടി; ഗായിക വൈക്കം വിജയലക്ഷ്മി
  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions