സിനിമ

തന്റെ പേരിലുള്ള കുറിപ്പ് വ്യാജമാണ്, പ്രചരിപ്പിക്കുന്നത് കുറ്റകരമെന്നും ആസിഫ് അലി

നടന്‍ ആസിഫ് അലിയുടെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം. വര്‍ഗ്ഗീയ പരാമര്‍ശമുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആസിഫ് അലി തന്നെ രംഗത്തെത്തി. ഇത്തവണ കൂടി യുഡിഎഫ് അധികാരത്തില്‍ വന്നില്ലെങ്കില്‍ മുസ്ലീം ലീഗ് ഇല്ലാതാകുമെന്നും, സംഘപരിവാര്‍ എന്താണ് മുസ്ലിംകളോട് ചെയ്തതെന്ന് തന്റെ ബിടെക് എന്ന സിനിമയില്‍ പറഞ്ഞിട്ടുണ്ടെന്നും ആസിഫലി പറഞ്ഞതായാണ് വ്യാജ പ്രചാരണം നടന്നത്. മട്ടാഞ്ചേരി കള്ളപ്പണ മാഫിയ പടങ്ങളില്‍ അഭിനയിക്കുന്ന സുഡാപ്പിയെന്ന് ആക്ഷേപിച്ചുകൊണ്ടാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ തെറ്റായ അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കാന്‍, അത് മറ്റൊരാളുടെ പേരില്‍ കെട്ടിവെയ്ക്കുന്നത് നിയമപരമായി കുറ്റകരവും അങ്ങേയറ്റം ലജ്ജാകരവുമാണെന്ന് ആസിഫലി പറഞ്ഞു. വര്‍ഗ്ഗീയ പരാമര്‍ശത്തോടെയുള്ള കുറിപ്പ് വ്യാജമാണെന്നും തെറ്റായ കാര്യങ്ങള്‍ തന്റെ പേരില്‍ പ്രചരിപ്പിക്കുകയാണെന്നും താരം പറഞ്ഞു.


  • കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല'; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍
  • ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ മമ്മൂട്ടി; ഗായിക വൈക്കം വിജയലക്ഷ്മി
  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions