യു.കെ.വാര്‍ത്തകള്‍

ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ലെവലിലേയ്ക്ക്; വിപുലീകരണത്തിനായി അപേക്ഷ

വലിയ തോതില്‍ പുതിയ വിമാന സര്‍വീസുകളും ദീര്‍ഘദൂര സര്‍വ്വീസുകളും തുടങ്ങാന്‍ കഴിയുന്ന തരത്തിലുള്ള വിപുലീകരണത്തിനായി ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ട്. വിമാനത്താവളാധികൃതര്‍ അനുമതിയപേക്ഷ സമര്‍പ്പിച്ചു. കൂടുതല്‍ യാത്രക്കാര്‍ എത്തുന്നതോടെ ടെര്‍മിനലുകളും വലുതാകും. കൂടാതെ പുതിയ ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയും ഒരു നീളം കൂട്ടിയ റണ്‍വേയുമാണ് 500 മില്യണ്‍ പൗണ്ടിന്റെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദീര്‍ഘദൂര വിമാനസര്‍വീസുകള്‍ക്ക് അനുകൂലമാകുന്ന തരത്തില്‍ റണ്‍വേയുടെനീളം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള വികസന പദ്ധതികള്‍ക്ക് അനുമതി തേടി വിമാനത്താവളാധികൃതര്‍ നോര്‍ത്ത് സോമര്‍സെറ്റ് കൗണ്‍സിലിലാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. യൂറോപ്പിലും പുറത്തുമുള്ള വിവിധ മഹാനഗരങ്ങളിലേക്ക് ഇവിടെ നിന്നും സര്‍വ്വീസുകള്‍ ആരംഭിക്കാനാണ് ഉദ്ദേശ്യം എന്നാണ് ഈ അപേക്ഷയില്‍ പറയുന്നത്.

വടക്കെ അമേരിക്ക, മദ്ധ്യപൂര്‍വ്വദേശങ്ങള്‍, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് പരിമിതമായ വിമാന സര്‍വ്വീസുകള്‍ നടത്തും. ഈ വികസനം പൂര്‍ത്തിയാവുന്നതോടെ, 2030 കളില്‍ 12 ദശലക്ഷം മുതല്‍ 15 ദശലക്ഷം വരെ യാത്രക്കാര്‍ക്ക് സേവനം നല്‍ക്കാന്‍ കഴിയുമെന്നാണ് വിമാനത്താവളാധികൃതര്‍ പ്രതീക്ഷിക്കുന്നത്.

നിലവില്‍ ഈ വിമാനത്താവളത്തിന്റെ സേവനം ഉപയോഗിക്കുന്നത് പ്രതിവര്‍ഷം ശരാശരി 10.8 ദശലക്ഷം യാത്രക്കാരാണ്. നിലവില്‍ പ്രതിവര്‍ഷം 85,990 ലാന്‍ഡിംഗുകളും ടേക്ക് ഓഫുകളും നടക്കുന്നിടത്ത്, വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഇത് ഒരു ലക്ഷമായി വര്‍ദ്ധിക്കും.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions