സിനിമ

'ഭര്‍ത്താവുമായി വേര്‍പിരിയാന്‍ തീരുമാനിച്ചു, കടന്നു പോകുന്നത് ഡിപ്രഷനിലൂടെയെന്ന് നടി ഗൗരി കൃഷ്ണന്‍

മിനി സ്‌ക്രീന്‍ സീരിയലുകളിലൂടെയും യൂട്യൂബ് വ്ളോഗുകളിലൂടെയും പ്രേക്ഷകര്‍ക്കു സുപരിചിതയായ നടിയാണ് ഗൗരി കൃഷ്ണന്‍. ഇപ്പോഴിതാ ഗൗരി കൃഷ്ണയുടെ വിവാഹമോചനം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. നടി തന്നെയാണ് താനും ഭര്‍ത്താവും ഇപ്പോള്‍ പിരിഞ്ഞാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വ്ളോഗിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. മാനസികമായി തളര്‍ന്നിരിക്കുന്ന അവസ്ഥയില്‍ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ആവശ്യപ്പെട്ട് ഗൗരി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

'പ്രിയ മാധ്യമങ്ങളേ, നിങ്ങളുടെ വാക്കുകളിലും അടിക്കുറിപ്പുകളിലും ദയവായി ശ്രദ്ധാലുവായിരിക്കുക. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുക. ജീവിതത്തിലെ ഞങ്ങളുടെ മുന്‍ഗണനകള്‍ വ്യത്യസ്തമായതിനാല്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തീരുമാനിച്ചു. എന്നിരുന്നാലും, ഞങ്ങള്‍ സൗഹൃദബന്ധം പങ്കിടുന്നത് തുടരുന്നു. ഞങ്ങള്‍ക്ക് ഒരു അസ്വസ്ഥതയും ഉണ്ടാക്കരുതെന്ന് ഞാന്‍ വിനയപൂര്‍വ്വം മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.ജീവിതത്തിലെ ഏറ്റവും വിഷമഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഡിപ്രഷനുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ട്. വിഷമം മനസിലാക്കി പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നു,' എന്നാണ് ഗൗരി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ഭര്‍ത്താവ് എവിടെ എന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസം വ്ളോഗിലൂടെ ഗൗരി കൃഷണ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. 'എന്തായാലും എല്ലാവരും ഒരിക്കല്‍ മരിക്കും. അതിനു മുമ്പ് നമ്മള്‍ ആഗ്രഹിക്കുന്ന പോലെ ജീവിക്കണം. ഇന്നലെ വന്ന ആര്‍ക്കൊക്കെയോ വേണ്ടി വിലപ്പെട്ട ജീവിതം അഡ്ജസ്റ്റ് ചെയ്യുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. രണ്ട് പേര്‍ക്കും ഇഷ്ടം ഒരുപോലെ ഉണ്ടെങ്കില്‍ എല്ലാം നല്ലതാകും. സ്‌നേഹം നിര്‍ബന്ധിച്ച് നേടിയെടുക്കാന്‍ കഴിയില്ല! അത് സ്വാഭാവികമായി ഉടലെടുക്കേണ്ടതാണ്. മറ്റുള്ളവര്‍ക്ക് ഒരു ശല്യം ആകാതെ മാറി പോകുന്നതും ഒരു സെല്‍ഫ് റെസ്പക്ട് ആണ്. ഒന്നിച്ച് ജീവിക്കുക എന്നതിന് ഒരുപാട് അര്‍ഥം ഉണ്ട്. ഒന്നുമില്ലെങ്കിലും നമുക്ക് ഒന്നു സംസാരിക്കാന്‍ എങ്കിലും ഒരു കൂട്ട് വേണ്ടേ?ഞാന്‍ കല്യാണം കഴിച്ചത് എനിക്കൊരു കൂട്ടിനുവേണ്ടിയാണ്. അല്ലാതെ സമൂഹത്തിനു മുന്നില്‍ ഷോ ഓഫ് ചെയ്യാനല്ല,' എന്നാണ് ഗൗരിയുടെ മറുപടി.

  • നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കി
  • ഇമ്രാന്‍ ഖാന് നവംബര്‍ രണ്ട് വരെ ഇന്ത്യയില്‍ തുടരാമെന്ന് ബോബെ ഹൈക്കോടതി
  • 'അപമര്യാദയായി പെരുമാറി'; നടന്‍ ബാലു വര്‍ഗീസിനെതിരെ പരാതിയുമായി യുവതി
  • ക്രഷ് തോന്നിയിട്ടുള്ള ഒരേ ഒരു നടന്‍ മോഹന്‍ലാല്‍- അനുപമ പരമേശ്വരന്‍
  • കാവ്യ മാരന്‍ - അനിരുദ്ധ് രവിചന്ദര്‍ കല്യാണം ഗ്രീസില്‍! റിസപ്ഷന്‍ ആഘോഷമാക്കും
  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions