യു.കെ.വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം; ഡ്രൈവിംഗ് നിയന്ത്രണങ്ങള്‍ക്ക് തയാറെടുക്കണം; പ്രവൃത്തി ദിനങ്ങള്‍ നാലാകും

ഇറാന്‍ യുദ്ധം ആഗോള തലത്തില്‍ ഇന്ധന വിതരണത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യമാണ്. ഈ അവസരത്തില്‍ ബ്രിട്ടനില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ഒരു മുന്‍ ഓയില്‍ കമ്പനി എക്‌സിക്യൂട്ടീവ് മന്ത്രിമാരെ ഉപദേശിക്കുന്നത്. ഡ്രൈവിംഗ് നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ നടപ്പാക്കി ഇന്ധന വിതരണ പ്രതിസന്ധിയെ അതിജീവിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് മുന്‍ ബിപി സ്ട്രാറ്റജി ഹെഡ് നിക്ക് ബട്‌ലറുടെ നിര്‍ദ്ദേശം.

വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ ആസ്പദമാക്കി മാറിമാറി ദിനങ്ങളില്‍ വാഹനം ഉപയോഗിക്കാന്‍ അനുവദിക്കുന്നത് പോലുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് മുന്‍ പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണിന്റെ പോളിസി ഉപദേശകന്‍ കൂടിയായിരുന്ന നിക്ക് ബട്‌ലര്‍ ചൂണ്ടിക്കാണിക്കുന്നു. ഓരോ ആഴ്ചയും ജീവനക്കാര്‍ക്ക് അധിക അവധി അനുവദിച്ച് ട്രാഫിക് കുറയ്ക്കാനും അവസരം നല്‍കണമെന്ന് ബട്‌ലര്‍ പറയുന്നു.

ഇറാന്‍ യുദ്ധം മുന്നോട്ട് പോയാല്‍ എന്താകും സംഭവിക്കുകയെന്ന് ജനങ്ങളോട് ഗവണ്‍മെന്റ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. '20 ശതമാനം സപ്ലൈ കട്ടായാല്‍ ഒരാള്‍ ഉപയോഗിക്കുന്നതിലും 20 ശതമാനം കുറവ് വരും. ഫുഡ് സപ്ലൈ, ഹെല്‍ത്ത് സര്‍വ്വീസ്, സ്‌കൂളുകള്‍ പോലുള്ളയുടെ പ്രവര്‍ത്തനം സംരക്ഷിച്ച് നിര്‍ത്തണം. ഇതിന് ശേഷമാണ് വിപണിയെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് തീരുമാനിക്കാന്‍. എല്ലാം തുറന്നിട്ട് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നത് പിന്നീട് കാര്യങ്ങള്‍ ദുഷ്‌കരമാക്കും. റേഷന്‍ സംവിധാനത്തിലേക്ക് കടക്കേണ്ടി വരില്ലെങ്കിലും, ചെറിയ വെട്ടിച്ചുരുക്കലുകള്‍ വരുത്തുകയാണ് വേണ്ടത്', ബട്‌ലര്‍ പറയുന്നു.

ലിറ്ററിന് 2 പൗണ്ട് ചാര്‍ജ്ജ് ചെയ്യുന്നതിന് പകരം അടച്ചിടാന്‍ ചെറിയ പെട്രോള്‍ സ്‌റ്റേഷനുകള്‍ ശ്രമിച്ചതോടെ യുകെയില്‍ പല ഭാഗത്തും പെട്രോള്‍ കിട്ടില്ലെന്ന ആശങ്കയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions