സിനിമ

നടന്‍ സലീം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

തിരുവനന്തപുരം മാനസിക വെല്ലുവിളി നേരിടുന്നവരെ ആക്ഷേപിച്ചുവെന്നാരോപിച്ച് നടന്‍ സലീം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. ദി നാഷണല്‍ പ്ലാറ്റ്ഫോം ഫോര്‍ ദ റൈറ്റ്സ് ഓഫ് ദ ഡിസേബിള്‍ഡ് എന്ന സംഘടനയാണ് പരാതിയുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗമാണ് പരാതിക്ക് അടിസ്ഥാനം. മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ച പ്രസ്താവന നടത്തിയതിനാല്‍ സലീം കുമാറിനെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് ആവശ്യം.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പറവൂരിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലായിരുന്നു സലീം കുമാറിന്റെ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസം നിറഞ്ഞ പ്രസംഗത്തിനിടെ, മാനസികാശുപത്രിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാണ് വിവാദമായത്. വ്യവസായ സൗഹൃദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ്താവനകളെയും അദ്ദേഹം പരിഹസിച്ചിരുന്നു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംഘടന നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിക്കാനാണ് സാധ്യത.

  • കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല'; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍
  • ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ മമ്മൂട്ടി; ഗായിക വൈക്കം വിജയലക്ഷ്മി
  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions