യു.കെ.വാര്‍ത്തകള്‍

ഈസി ജെറ്റ് വിമാനം ആകാശ ഗര്‍ത്തത്തില്‍പ്പെട്ടു; യുകെയില്‍ തിരിച്ചിറക്കി


ഗ്ലാസ്‌ഗോയില്‍ നിന്നും ജഴ്‌സിയിലേക്ക് പുറപ്പെട്ട ഈസി ജെറ്റ് വിമാനം ആകാശ ഗര്‍ത്തത്തില്‍പ്പെട്ടു. ആകാശച്ചുഴിയില്‍ ആടിയുലഞ്ഞ വിമാനം അടിയന്തിര സാഹചര്യത്തെ തുടര്‍ന്ന് യുകെയിലേക്ക് തന്നെ തിരിച്ചിറങ്ങി. മാര്‍ച്ച് 29ന് ഞായറാഴ്ച ഉച്ചയോടെ ഗ്ലാസ്‌ഗോയില്‍ നിന്നും ജഴ്‌സിയിലേക്ക് പുറപ്പെട്ട വിമാനമാണ് പറന്നുയര്‍ന്ന് ഏറെ വൈകാതെ തന്നെ തിരിച്ചിറക്കിയത്. യാത്ര ആരംഭിച്ച് 30 മിനിറ്റ് നേരം പറന്നതിനു ശേഷമാണ് ഗലോവേയുടെ മുകളില്‍ വെച്ച് ഇ സെഡ് വൈ 439 വിമാനം തിരികെ പറന്നതെന്ന് ഫ്‌ലൈറ്റ് റഡാര്‍ വ്യക്തമാക്കുന്നു.


വിമാനം ആകാശച്ചുഴിയില്‍ വീണതായി പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. ഇതില്‍ ഒരു വിമാനജീവനക്കാരിക്ക് പരിക്ക് പറ്റിയതായും വൈദ്യസഹായം തേടേണ്ടി വന്നതായും ദി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം ഇറങ്ങിയ ഉടന്‍ തന്നെ ഹെല്‍ത്ത് സര്‍വ്വീസ് അംഗങ്ങള്‍ സ്ഥലത്തെത്തി വൈദ്യസഹായം ഉറപ്പുവരുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions