ചരമം

പോര്‍ട്‌സ്മൗത്തില്‍ മരണമടഞ്ഞ മിഥുന്‍ ചന്ദ്രന് വിട നല്കി മലയാളി സമൂഹം

യുകെയിലെ പോര്‍ട്സ്മൗത്തില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കോട്ടയം സ്വദേശിയായ മിഥുന്‍ ചന്ദ്രന് വേദനയോടെ വിട നല്കി മലയാളി സമൂഹം. മിഥുന്‍ ചന്ദ്രന്റെ ഭൗതികശരീരം മാര്‍ച്ച് 31 ഉച്ചയ്ക്ക് 12:30 ന് പോര്‍ട്ട്ചെസ്റ്റര്‍ ക്രിമറ്റോറിയത്തില്‍ ആണ് സംസ്‌കരിച്ചത്. അന്തിമ ചടങ്ങില്‍ യുകെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ബന്ധുമിത്രാദികളും സുഹൃത്തുക്കളും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ നിരവധി വ്യക്തികളും പങ്കെടുത്തു. സേവനം യു.കെ യുടെ പ്രാര്‍ത്ഥന കോഓര്‍ഡിനേറ്ററായ സദാനന്ദന്‍ ദിവാകരന്റെ നേതൃത്വത്തില്‍ പരേതന്റെ ആത്മശാന്തിക്കായി പ്രത്യേക പ്രാര്‍ത്ഥന നടന്നു.

സേവനം യു.കെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഗണേഷ് ശിവന്‍, സേവനം യു കെ ലണ്ടന്‍ കുടുംബ യൂണിറ്റ് ട്രഷറര്‍ രാജേഷ് വടക്കേടം, വനിതാ പ്രതിനിധി സന്ധ്യ സദന്‍, എന്നിവര്‍ക്കൊപ്പം ബിനോജ് തുളസിദാസ്, ദിനേശ് ദിവാകരന്‍, സരിത ദിനേശ്, സൂരജ് സുധാകരന്‍, ചന്ദ്രമതി പ്രദീപ്, ശ്രീജ രാജ്മോഹന്‍, രാജ് രാജന്‍ തുടങ്ങി നിരവധി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

ക്വീന്‍ അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്സായ അഞ്ജു വര്‍ഗീസിന്റെ ഭര്‍ത്താവാണ് മിഥുന്‍. പത്തു വര്‍ഷം മുന്‍പ് സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയ മിഥുന്‍ പിന്നീട് നാട്ടിലേക്ക് മടങ്ങുകയും, രണ്ടര വര്‍ഷം മുന്‍പ് ഭാര്യയ്ക്ക് ജോലി ലഭിച്ചതിനെ തുടര്‍ന്ന് വീണ്ടും യുകെയില്‍ എത്തുകയുമായിരുന്നു. കഠിനാധ്വാനിയും സ്‌നേഹസമ്പന്നനുമായ മിഥുന്‍ ക്വീന്‍ അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ പാര്‍ട്ട് ടൈം ജോലിക്കൊപ്പം ഒഴിവുസമയങ്ങളില്‍ ഡെലിവറി ജോലികളും ചെയ്തുവരികയായിരുന്നു.

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions