നാട്ടുവാര്‍ത്തകള്‍

രഞ്ജിത്തിനെ രക്ഷപ്പെടുത്താന്‍ ശ്രമം; നടന്‍ ബോബി കുര്യനും ശാലിനിയ്ക്കും കുരുക്ക്

കൊച്ചി: യുവ നടിയ്ക്ക് കാരവാനില്‍ ലൈംഗിക അതിക്രമം നേരിട്ട കേസില്‍ ര‌ഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. സംഭവം നടന്ന കാരവാന്‍ ഇതിനോടകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാരവാനിനുള്ളില്‍ സിസിടിവി ഇല്ലാത്തതിനാല്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്.

നടന്‍ ബോബികുര്യന്‍, സഹ സംവിധായിക ശാലിനി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. അറസ്റ്റില്‍ നിന്നും ര‌‌ഞ്ജിത്തിന് ഒളിവില്‍ പോകാന്‍ ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് എസ്ഐടി സംശയിക്കുന്നത്. രണ്ട് അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ ജാമ്യം കിട്ടുന്ന കാര്യങ്ങളടക്കം പ്രശ്നത്തിലാകുമെന്ന് മനസിലാക്കി അറസ്റ്റില്‍ നിന്നും രക്ഷപ്പെടാനാണ് ര‌ഞ്ജിത്ത് ശ്രമിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇതിനായി ബോബിയും ശാലിനിയും സംവിധായകനെ സഹായിച്ചുട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇതിനെ തുട‌ര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യാനിരിക്കുന്നത്.

ജനുവരി 19നായിരുന്നു കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. നിവവില്‍ 15 ദിവസത്തെ റിമാന്‍ഡില്‍ കഴിയുകയാണ് രഞ്ജിത്ത്. അതേസമയം, തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഇതിന് പിന്നില്‍ ഗൂ‌ലോചനയുണ്ടെന്നുമാണ് ര‌‌ഞ്ജിത്തിന്റ നിലപാട്. ശാരീരിക അവശതകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.

സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാന്‍ ഇടയാക്കുമെന്നും പൊലീസ് കോടതിയില്‍ വാദിച്ചു.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions