നാട്ടുവാര്‍ത്തകള്‍

റബ്ബറിന് 300 രൂപ, കേവല ദാരിദ്ര്യം ഇല്ലാതാക്കും, എല്ലാ ക്ഷേമ പെന്‍ഷനുകളും 3000 രൂപയാക്കും- എല്‍ഡിഎഫ് പ്രകടന പത്രിക

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രകടന പത്രിക പുറത്തിറക്കി എല്‍ഡിഎഫ്. കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. രണ്ട് പുസ്തകങ്ങളിലായാണ് എല്‍ഡിഎഫ് പ്രകടനപത്രിക മുഖ്യമന്ത്രി പുറത്തിറക്കിയത്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും സാമൂഹ്യക്ഷേമവും ഊന്നിയാണ് പ്രകടന പത്രിക. ക്ഷേമപെന്‍ഷന്‍ വര്‍ധനയുള്‍പ്പെടെ വമ്പന്‍ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്. എല്ലാ ക്ഷേമ പെന്‍ഷനുകളും 3000 രൂപയായി വര്‍ദ്ധിപ്പിക്കുമെന്നും കേവല ദാരിദ്ര്യം ഇല്ലാതാക്കുമെന്നും എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറയുന്നു.

ഏറ്റവും ദരിദ്രരായ അഞ്ച് ലക്ഷം കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റും, കിടപ്പുരോഗികള്‍ക്ക് സമ്പൂര്‍ണ്ണ പരിരക്ഷ ഉറപ്പാക്കുകയും മുതിര്‍ന്ന പൗരന്മാര്‍ക്കായി ആഗോള മാതൃകയിലുള്ള പരിരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യുമെന്ന് ഇടത് പ്രകടനപത്രിക പറയുന്നു. യുവജനങ്ങളുടെ പുതിയ സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പ നല്‍കും,’പഠിച്ചാല്‍ ജോലി ഉറപ്പ്’ എന്നതാണ് തൊഴില്‍ കാര്യത്തിലെ വാഗ്ദാനം. പഠനം പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ക്യാമ്പസ് പ്ലേസ്‌മെന്റ് ഉറപ്പാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷയാണ് ലക്ഷ്യം. കാരുണ്യ പദ്ധതിയുടെ ചികിത്സാ പരിധി അഞ്ച് ലക്ഷം എന്നതില്‍ നിന്ന് മാറ്റി പരിധിയില്ലാതെ ആനുകൂല്യം ലഭ്യമാക്കും. തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നാല് ഉന്നതവിദ്യാഭ്യാസ നഗരങ്ങള്‍ സ്ഥാപിക്കും. അങ്കണവാടികള്‍ സ്മാര്‍ട്ടാക്കുകയും സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മിനിമം ശേഷി ഉറപ്പുവരുത്തുകയും ചെയ്യും.

നെല്ലിന്റെ തറവില 35 രൂപയായും, നാളികേരത്തിന് 45 രൂപയായും, റബ്ബറിന് 300 രൂപയായും വര്‍ദ്ധിപ്പിക്കും. പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയും ‘കേരള ചിക്കന്‍’ പദ്ധതി 5000 യൂണിറ്റുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions