യു.കെ.വാര്‍ത്തകള്‍

ഈസ്റ്റര്‍ വീക്കെന്‍ഡില്‍ 90 മൈല്‍ വേഗത്തില്‍ ഡേവ് കൊടുങ്കാറ്റ്, ഒപ്പം മഞ്ഞും; മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ്


ഈസ്റ്റര്‍ വീക്കെന്‍ഡില്‍ ജനജീവിതം ദുസ്സഹമാക്കാന്‍ ഡേവ് കൊടുങ്കാറ്റ്. 90 മൈല്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റിനൊപ്പം മഞ്ഞും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെയില്‍സിലെയും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങള്‍ക്കായി ജീവനുഭീഷണിയുള്ള ഗുരുതരമായ മഞ്ഞ ജാഗ്രതയാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും, നോര്‍ത്ത് വെയില്‍സിലും മുന്നറിയിപ്പ് ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ ഞായറാഴ്ച രാവിലെ 7 വരെ നിലവിലുണ്ട്.

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ശനിയാഴ്ച 2 മുതല്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 വരെയും മുന്നറിയിപ്പുണ്ട്. അവശിഷ്ടങ്ങള്‍ പറന്നെത്തുന്നത് മൂലം ജീവന് അപകടം സംഭവിക്കാനും, പരുക്കേല്‍ക്കാനും സാധ്യതയുണ്ട്. കൂടാതെ ഡേവ് കൊടുങ്കാറ്റ് രാജ്യത്ത് വ്യാപകമായ യാത്രാ തടസ്സങ്ങളും സൃഷ്ടിക്കും.

50-60 മൈല്‍ വേഗത്തിലുള്ള കാറ്റ് ചില ഭാഗങ്ങളില്‍ 60-70 എംപിഎച്ച് വരെ വേഗത കൈവരിക്കും. സ്‌കോട്ട്‌ലണ്ടിന്റെ വെസ്റ്റ് ഭാഗങ്ങളില്‍ 80-90 മൈല്‍ വരെ വേഗതയും നേടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. കാറ്റും, തണുപ്പും ഏറുന്നതിനിടെ റെയില്‍, വ്യോമ, ഫെറി സേവനങ്ങളില്‍ തടസ്സങ്ങളും, ചില റദ്ദാക്കലുകള്‍ക്കും സാധ്യതയുണ്ട്.

നോര്‍ത്ത് വെസ്റ്റ് സ്‌കോട്ട്‌ലണ്ടില്‍ 10-20 സെന്റിമീറ്റര്‍ മഞ്ഞുവീഴ്ചയ്ക്കാണ് സാധ്യതയുള്ളത്. ഇവിടെ മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് നിലവിലുണ്ട്. കൂടുതല്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ വരെ കാറ്റ് വീശും. വൈദ്യുതി വിതരണം തടസ്സപ്പെടാന്‍ ഇടയുണ്ട്. അതുപോലെ ചിലയിടങ്ങളില്‍ മൊബൈല്‍ ഫോണ്‍ കവറേജിനെയും ഇത് ബാധിച്ചേക്കാം. തുറസ്സായ റോഡുകളിലും പാലങ്ങളിലും, ഉയരം കൂടിയ വാഹനങ്ങള്‍ പതിവിലും സാവധാനം സഞ്ചരിക്കേണ്ടി വരും. ചിലപ്പോള്‍ ഇത്തരം റോഡുകളും പാലങ്ങളും അടച്ചിടാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കോണ്‍വേ, ഡെന്‍ബിഗ്ഷയര്‍, ഫ്‌ലിന്റ്ഷയര്‍, ഗിനെഡ്, ഐല്‍ ഓഫ് അംഗ്ലെസി എന്നിവിടങ്ങളിലായിരിക്കും വെയില്‍സില്‍ ഏറ്റവും ശക്തമായ കാറ്റ് അനുഭവപ്പെടുക. വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബ്ലാക്ക്‌ബേണ്‍, ബ്ലാക്ക്പൂള്‍, ചെഷയര്‍, ചെസ്റ്റര്‍, കുംബ്രിയ, ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍, ലങ്കാഷയര്‍, മേഴ്‌സിസൈഡ് എന്നിവിടങ്ങളെയും കാറ്റ് ബാധിക്കും. വടക്ക് കിഴക്കന്‍ ഇംഗ്ലണ്ടില്‍, ഡാര്‍ലിംഗ്ടണ്‍, ഡുറം, ഗെയ്റ്റ്‌ഷെഡ്, ന്യൂകാസില്‍ അപ്പോണ്‍ ടൈന്‍, നോര്‍ത്ത് ടൈനിസൈഡ്, നോര്‍ത്തംബര്‍ലാന്‍ഡ്, സൗത്ത് ടൈനിസൈഡ്, സുന്ദര്‍ലന്‍ഡ് എന്നിവിടങ്ങളിലും ശക്തമായ കാറ്റ് അനുഭവപ്പെടും. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെയും സ്‌കോട്ട്‌ലാന്‍ഡിന്റെയും ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും തന്നെ മുന്നറിയിപ്പുണ്ട്.

  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  • മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും
  • ലണ്ടനിലെ സിനഗോഗ്‌ ലക്ഷ്യമിട്ട് തീവെപ്പ് ആക്രമണം; 2 പേര്‍ പിടിയില്‍
  • എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യുകെ
  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions