യു.കെ.വാര്‍ത്തകള്‍

കനത്ത ദുരിതം വിതച്ച് 'ഡേവ്' കൊടുങ്കാറ്റ്: വ്യാപക നാശനഷ്ടം, ആയിരക്കണക്കിന് വീടുകള്‍ ഇരുട്ടില്‍


ഈസ്റ്റര്‍ വാരാന്ത്യത്തില്‍ യുകെയില്‍ ആഞ്ഞടിച്ച 'ഡേവ്' കൊടുങ്കാറ്റ് വ്യാപക നാശനഷ്ടങ്ങള്‍ വിതച്ചു. മണിക്കൂറില്‍ 93 മൈല്‍ വരെ വേഗതയില്‍ കാറ്റ് വീശിയതോടെ വൈദ്യുതി ലൈനുകള്‍ തകരുകയും ആയിരക്കണക്കിന് വീടുകള്‍ ഇരുട്ടിലാകുകയും ചെയ്തു. വെയില്‍സിലെ ഗ്ലിനീത്, അബെര്‍ഗവെന്നി എന്നിവിടങ്ങളാണ് ഏറ്റവും കൂടുതല്‍ ദുരിതം ബാധിച്ച പ്രദേശങ്ങള്‍.

സ്കോട്ട് ലന്‍ഡിലും നോര്‍ത്ത് അയര്‍ലന്‍ഡിലും ട്രെയിന്‍, ഫെറി സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കിയിട്ടുണ്ട് . അയര്‍ലന്‍ഡിലെ ഡബ്ലിന്‍ വിമാനത്താവളത്തില്‍ 17 വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ചില പ്രധാന പാലങ്ങളില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും യാത്രാ സംവിധാനത്തെ ബാധിച്ചു. വലിയ മരം വീടിന് മുകളിലേക്ക് വീണതോടെ സ്റ്റാഫോര്‍ഡ്ഷെയറിലെ ക്നിവറില്‍ രണ്ട് കുടുംബങ്ങള്‍ ഭവനരഹിതരായി.

മിക്ക സ്ഥലങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും സ്കൈ, കെയ്ത്നസ്, അബര്‍ഡീന്‍ഷെയര്‍ തീരപ്രദേശങ്ങള്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഇപ്പോഴും ദുരിതത്തിലാണ് . വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുകളും നിലനില്‍ക്കുന്നുണ്ട്. ഞായറാഴ്ച രാവിലെ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചെങ്കിലും ചില മേഖലകളില്‍ ശക്തമായ കാറ്റും തണുപ്പും തുടരുന്നു. ഈസ്റ്റര്‍ കഴിഞ്ഞ് കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. യൂറോപ്പില്‍ നിന്ന് ചൂടന്‍ കാറ്റ് എത്തുന്നതിനാല്‍ അടുത്ത ദിവസങ്ങളില്‍ താപനില 20 മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നിലവിലുണ്ട്.

നോര്‍ത്ത് വെസ്റ്റ് സ്‌കോട്ട്‌ലണ്ടില്‍ 10-20 സെന്റിമീറ്റര്‍ മഞ്ഞുവീഴ്ചയ്ക്കാണ് സാധ്യതയുള്ളത്. ഇവിടെ മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് നിലവിലുണ്ട്. കൂടുതല്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ വരെ കാറ്റ് വീശും. ചിലയിടങ്ങളില്‍ മൊബൈല്‍ ഫോണ്‍ കവറേജിനെയും ഇത് ബാധിച്ചേക്കാം. തുറസ്സായ റോഡുകളിലും പാലങ്ങളിലും, ഉയരം കൂടിയ വാഹനങ്ങള്‍ പതിവിലും സാവധാനം സഞ്ചരിക്കേണ്ടി വരും. ചിലപ്പോള്‍ ഇത്തരം റോഡുകളും പാലങ്ങളും അടച്ചിടാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  • മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും
  • ലണ്ടനിലെ സിനഗോഗ്‌ ലക്ഷ്യമിട്ട് തീവെപ്പ് ആക്രമണം; 2 പേര്‍ പിടിയില്‍
  • എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യുകെ
  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions