യു.കെ.വാര്‍ത്തകള്‍

സഫോക്കില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ 18കാരന്‍ അറസ്റ്റില്‍

ഇരുപതുകളില്‍ പ്രായം ഉള്ള ഒരു യുവതിയെ തെറ്റിദ്ധരിപ്പിച്ച് കടലോരത്തെ ഒരു ഇടവഴിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ 18 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അതിരാവിലെ സഫോക്കിലെ ലോവ്‌സ്റ്റോഫിലാണ് സംഭവം നടന്നത്. പാത്രിരാത്രി കഴിഞ്ഞ ഉടനെയാണ് സംഭവങ്ങള്‍ അരങ്ങേറിയ തെന്ന് സഫോക്ക് പോലീസ് പറയുന്നത്. ഒരേ ടാക്‌സിയില്‍ വന്നിറങ്ങിയ ഇരയും പ്രതിയും ആര്‍നോള്‍ഡ് സ്ട്രീറ്റിനടുത്തുള്ള ഒരു ഇടവഴിയിലെക്ക് പോവുകയായിരുന്നു. അവിടെ വെച്ചായിരുന്നു ബലാത്സംഗം നടന്നത്.

സംഭവത്തിനു ശേഷം പ്രതി ലണ്ടന്‍ റോഡ് നോര്‍ത്ത്, ഗോര്‍ഡോണ്‍ റോഡ് വഴി ഓടി രക്ഷപ്പെടുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒരു 18കാരനെ അറസ്റ്റ് ചെയ്ത വിവരം പോലീസ് സ്ഥിരീകരിച്ചിട്ടിട്ടുണ്ട്. പോലീസ് കസ്റ്റഡിയില്‍ യാര്‍മത്ത് പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ സെന്ററില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സംഭവ സ്ഥലത്ത് ഫൊറെന്‍സിക് വിദഗ്ധര്‍ വന്ന് പരിശോധന നടത്തുകയുണ്ടായി.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions