യു.കെ.വാര്‍ത്തകള്‍

ഗര്‍ഭം അലസിയാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ രണ്ടാഴ്ച ശമ്പളത്തോടുകൂടിയ അവധി

പ്രസവാവധിയെ പോലെ അബോര്‍ഷന്‍ ലീവ് നടപ്പാക്കാന്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് . യുകെയിലെ അംഗരാജ്യങ്ങളില്‍ ഇതാദ്യമായാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്. പുതിയ നിയമപ്രകാരം, ഗര്‍ഭധാരണത്തിന്റെ ഏത് ഘട്ടത്തിലും ഗര്‍ഭം അലസിപ്പോയാല്‍ സ്ത്രീക്കും പങ്കാളിക്കും രണ്ടാഴ്ച വരെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. ആഴ്ചയില്‍ 194 പൗണ്ട് അല്ലെങ്കില്‍ പ്രതിവാര വേതനത്തിന്റെ 90 ശതമാനം - ഇതില്‍ കുറവായ തുകയായിരിക്കും നല്‍കുക.

ഈ അവധി ഒരുമിച്ച് രണ്ടാഴ്ചയായി എടുക്കാമോ, അല്ലെങ്കില്‍ ഗര്‍ഭം അലസിയതിനു ശേഷം 56 ആഴ്ചയ്ക്കുള്ളില്‍ രണ്ട് വ്യത്യസ്ത ആഴ്ചകളിലായോ എടുക്കാമോ എന്നത് വ്യക്തികളുടെ തീരുമാനമായിരിക്കും. പ്രത്യേകിച്ച്, ഇതിന് മെഡിക്കല്‍ തെളിവുകള്‍ ഹാജരാക്കേണ്ടതില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഗര്‍ഭം അലസുന്നതുമൂലം ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ആഘാതങ്ങള്‍ മറികടക്കാന്‍ ആവശ്യമായ സമയം നല്‍കുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം. ഗര്‍ഭമാണെന്നറിഞ്ഞ നിമിഷം മുതല്‍ ഇരുവരും കണ്ട സ്വപ്നങ്ങള്‍ തകരുമ്പോള്‍ ഉണ്ടാകുന്ന മാനസികാഘാതം നേരിടാന്‍ സഹായകരമാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

  • ഇംഗ്ലണ്ടിലെ 9 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ രോഗികള്‍ മരിക്കാന്‍ സാധ്യത കൂടുതലെന്ന്‌!
  • ബ്രിട്ടീഷ് ഭവനവിപണിയില്‍ 'ട്രംപ്ഫ്‌ളേഷന്‍'; വീടു വില ഇടിയുന്നു; ഈ വര്‍ഷം 5% വരെ വില ഇടിയുമെന്ന് മുന്നറിയിപ്പ്
  • ക്യാബിന്‍ ക്രൂ സമരം; ബര്‍മിംഗ്ഹാമില്‍ നിന്നുള്ള 7 വിമാനങ്ങള്‍ റദ്ദാക്കി ലുഫ്താന്‍സ
  • വെടിനിര്‍ത്തല്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാലും ബ്രിട്ടനില്‍ ജീവിതച്ചെലവ് ഉയരും
  • പുതിയ അഭിപ്രായ സര്‍വേയിലും ലേബര്‍ പാര്‍ട്ടിയ്ക്കു കനത്ത തിരിച്ചടി
  • ഇറാന്‍ സംഘര്‍ഷം 2008-ലെ സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കാന്‍ സാധ്യത; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • യുകെ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ചരിത്രം കുറിക്കാന്‍ മലയാളി മത്സര രംഗത്ത്
  • ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; പകുതിയും നഷ്ടത്തില്‍
  • എല്ലാം യുദ്ധത്തിന്റെ ഫലം: യുകെയില്‍ വീടുകളുടെ വിലയില്‍ ഇടിവ്
  • ബെഡ്‌ഫോര്‍ഡിലെ മുതിര്‍ന്ന മലയാളി ഡോ ജോയ് മാതേക്കന്‍ മരണമടഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions