സിനിമ

അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്

യുവനടിക്കെതിരായ ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. രഞ്ജിത്തിന്റെ അറസ്റ്റ് തന്നെ ഒട്ടും ഞെട്ടിക്കുന്നില്ലെന്നും ആവര്‍ത്തിക്കപ്പെടുന്ന കുറ്റകൃത്യമാണെന്നും പാര്‍വതി പറഞ്ഞു. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

മുന്‍പ് ചെയ്ത തെറ്റുകള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാത്തവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരമൊരു വാര്‍ത്തയില്‍ തനിക്ക് അത്ഭുതമോ ഷോക്കോ തോന്നുന്നില്ല പാര്‍വതി പറഞ്ഞു.

മറ്റൊരു സാഹചര്യത്തില്‍ കരീന കപൂര്‍ പറഞ്ഞ thak gayi meri ( ഞാന്‍ മടുത്തുപോയി) എന്ന വാചകം ഞാന്‍ അടുത്തിടെ കേട്ടു. അതിനുശേഷം ഞാന്‍ ഇത് പലപ്പോഴും ഉദ്ധരിക്കാറുണ്ട്. ശരിക്കും ഞാന്‍ മടുത്തുപോയി. നമുക്ക് ജീവിക്കണം, ജോലി ചെയ്യണം, ആക്ടിവിസ്റ്റ് ആകണം, ചോദ്യങ്ങളുടെ ഭാരം ചുമക്കണം, പണം സമ്പാദിക്കണം.. ഇതിനിടയില്‍ ഇത്തരത്തിലുളള കാര്യങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കേണ്ടി വരുന്നത് വലിയ തളര്‍ച്ചയുണ്ടാക്കുകന്നു -പാര്‍വതി പറഞ്ഞു.

ശിക്ഷ എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്നത് വെറും പെര്‍ഫോമന്‍സ് മാത്രമാണെന്നും പാര്‍വതി വിമര്‍ശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ എന്തിനാണ് സ്ത്രീകള്‍ പരാതി നല്‍കാന്‍ വൈകിയത് എന്ന് ചോദിക്കുന്നവര്‍ യാഥാര്‍ഥ്യം മനസ്സിലാക്കുന്നില്ല. പരാതി നല്‍കുന്ന നിമിഷം സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നിന്ന് പുറത്തുപോകേണ്ടി വരുന്നു. സാമ്പത്തിക ഭദ്രതയില്ലാത്ത സാധാരണക്കാര്‍ക്ക് ഇത് താങ്ങാനാവില്ലെന്നും താരം ഓര്‍മ്മിപ്പിച്ചു.

അമ്മ എന്ന സംഘടനയെപ്പോലെ ഡബ്ല്യുസിസിക്ക് അധികാരമില്ലെങ്കിലും കൃത്യമായ മാറ്റങ്ങള്‍ക്കായി തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമാ സെറ്റുകളില്‍ ഐസിസി അത്യാവശ്യമാണെന്ന് വരുന്നത് ഒരു സാധാരണ കാര്യമായി മാറ്റാന്‍ തങ്ങള്‍ കഠിനാധ്വാനം ചെയ്തു. റിപ്പോര്‍ട്ട് നാലര വര്‍ഷത്തോളം മൂടിവെച്ചതുകൊണ്ടാണ് കുറ്റവാളികള്‍ക്ക് ശിക്ഷയെക്കുറിച്ച് ഭയമില്ലാതായതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

  • ചക്കുളത്തുകാവില്‍ ദര്‍ശനം നടത്തി നയന്‍താരയും വിഘ്‌നേഷ് ശിവനും
  • ടിനി ടോമിനെതിരെ പരാതി നല്‍കി നടി അന്‍സിബ ഹസന്‍
  • ഒരാഴ്ചകൊണ്ട് 200 കോടി ക്ലബില്‍ ദൃശ്യം 3; ലോകയുടെ റെക്കോര്‍ഡ് വീഴുമെന്ന് റിപ്പോര്‍ട്ടുകള്‍
  • അപകീര്‍ത്തികരമായ കഥകള്‍; കുക്കു പരമേശ്വരന് എതിരെ പരാതി നല്‍കി 'അമ്മ'യിലെ ജീവനക്കാരി
  • സെക്രട്ടറിയടക്കം നാലുപേര്‍ക്ക് 'അമ്മ'യുടെ കാരണം കാണിക്കല്‍ നോട്ടീസ്
  • പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത അത്ര നാണക്കേട്- അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണം- മല്ലിക സുകുമാരന്‍
  • ടിനി ടോം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി; നീന കുറുപ്പ്
  • 'അവിഹിതമുണ്ടെന്ന് പ്രചരിപ്പിച്ചു'; ടിനി ടോമിനെതിരെ അന്‍സിബ
  • റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു
  • കണ്ണുകടി ഉണ്ടായ ചില കുലംകുത്തികള്‍ ഓരിയിട്ടു-കൂവിയവര്‍ക്കെതിരെ നടി റിനി ആന്‍ ജോര്‍ജ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions