യു.കെ.വാര്‍ത്തകള്‍

എല്ലാം യുദ്ധത്തിന്റെ ഫലം: യുകെയില്‍ വീടുകളുടെ വിലയില്‍ ഇടിവ്



യുകെയില്‍ വീടുകളുടെ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ഇറാന്‍ -യുഎസ് സംഘര്‍ഷം മൂലം മോര്‍ട്ട്‌ഗേജ് നിരക്കിലുണ്ടായ വ്യത്യാസമാണ് പുതിയ നിരക്കുകള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. വീടുകളുടെ വിലയില്‍ അടുത്തിടെ ഉണ്ടായ ഇടിവ്, സാമ്പത്തിക സാഹചര്യങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ ഭാഗമാണ്. ഹലിഫാക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ച് മാസത്തില്‍ വീടുകളുടെ വില ശരാശരി 0.5% കുറഞ്ഞു. ഫെബ്രുവരിയില്‍ 0.3% ഉയര്‍ന്നതിന് പിന്നാലെയാണ് ഈ ഇടിവ് രേഖപ്പെടുത്തിയത്.

ഈ ഇടിവിന് പ്രധാന കാരണം മോര്‍ട്ട്ഗേജ് നിരക്കുകളുടെ ഉയര്‍ച്ചയാണ്. യുഎസ് -ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം പലിശനിരക്കുകളില്‍ പ്രതിഫലിക്കുകയും, അതുവഴി വീടുവാങ്ങുന്നവരുടെ ചെലവ് വര്‍ദ്ധിക്കുകയും ചെയ്തു.

അതോടൊപ്പം, കുറഞ്ഞ പലിശനിരക്കില്‍ ലഭ്യമായ നൂറുകണക്കിന് മോര്‍ട്ട്ഗേജ് ഓഫറുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടതും വലിയ സ്വാധീനം ചെലുത്തി. ലിസ് ട്രസ് അവതരിപ്പിച്ച 2022 ലെ മിനി ബജറ്റിന് ശേഷമാണ് ഇത്തരത്തില്‍ വലിയ തോതില്‍ മോര്‍ട്ട്ഗേജ് ഡീലുകള്‍ ഒരു മാസത്തിനുള്ളില്‍ ഇല്ലാതാകുന്നത് വീണ്ടും കാണുന്നത്.

എങ്കിലും, നിലവിലെ മോര്‍ട്ട്ഗേജ് നിരക്കുകളുടെ ഉയര്‍ച്ച നാല് വര്‍ഷം മുമ്പുണ്ടായതിനെ അപേക്ഷിച്ച് അത്ര അധികമല്ലെന്നാണ് ഹലിഫാക്‌സ് വ്യക്തമാക്കുന്നത്. ഇതുകൊണ്ട് വിപണിയില്‍ ചില മാറ്റങ്ങള്‍ ഉണ്ടെങ്കിലും, പൂര്‍ണമായ ഒരു വലിയ ഇടിവിലേക്കുള്ള സൂചനകളായി ഇത് കണക്കാക്കേണ്ടതില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions