യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; പകുതിയും നഷ്ടത്തില്‍


വിസാ നടപടികളും കുടിയേറ്റ നിയന്ത്രണങ്ങളും മൂലം ഇന്ത്യയില്‍നിന്നടക്കമുള്ള വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞത് ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഹയര്‍ എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പഠനത്തിലാണ് ചില യൂണിവേഴ്‌സിറ്റികള്‍ക്ക് നിലനില്‍പ്പിന് തന്നെ ഭീഷണിയായി കടംകയറിയതായി കണക്കുകള്‍ വ്യക്തമാക്കുന്നത്.

യൂണിവേഴ്‌സിറ്റികള്‍ വലിയ തോതിലാണ് കടം വാങ്ങുന്നത്. കെന്റിലെ കാന്റര്‍ബറി ക്രൈസ്റ്റ് ചര്‍ച്ച് യൂണിവേഴ്‌സിറ്റി കഴിഞ്ഞ ഒരു ദശകത്തില്‍ മൂന്നിരട്ടി വളര്‍ന്നപ്പോള്‍ സ്വകാര്യ സ്ഥാപനമായ ആര്‍ഡന്‍ യൂണിവേഴ്‌സിറ്റി 30 ഇരട്ടിയിലധികം വളര്‍ച്ച കൈവരിച്ചു.

ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ആശ്രയിച്ചു മുന്നോട്ട് പോകുന്നവയാണ് പല യൂണിവേഴ്‌സിറ്റികളും. വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞാലും വിസ പ്രതിസന്ധിയില്‍ കുടിയേറ്റം കുറഞ്ഞാലും യൂണിവേഴ്‌സിറ്റികളുടെ നിലനില്‍പ്പിനെ അത് ബാധിക്കും.

കര്‍ശനമായ വിസ നിയമങ്ങള്‍ കാരണം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുകയും, പല സര്‍വകലാശാലകളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയാക്കുകയാണ്. ഒഴിവുകള്‍ കുറയുന്നതും കോഴ്‌സുകള്‍ കുറയ്ക്കുന്നതും ഇതിനോടകം പല സ്ഥാപനങ്ങളിലും തിരിച്ചടിയാകുന്നുണ്ട്. ഇംഗ്ലണ്ടിലെ ഏകദേശം പകുതി യൂണിവേഴ്‌സിറ്റികളും നഷ്ടത്തിലാണെന്നാണ് കണക്കുകള്‍. അധിക ട്യൂഷന്‍ ഫീസാണ് പല യൂണിവേഴ്‌സിറ്റികളുടേയും നിലനില്‍പ്പിന് ആധാരം.

തദ്ദേശ വിദ്യാര്‍ത്ഥികളുടെ ഫീസ് കൂട്ടുന്നതിനൊപ്പം വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കത്തക്കവിധം കുടിയേറ്റ നിയന്ത്രണ നയങ്ങള്‍ ലഘൂകരിക്കണമെന്നും ആവശ്യം ശക്തമായി.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions