യു.കെ.വാര്‍ത്തകള്‍

ഇറാന്‍ സംഘര്‍ഷം 2008-ലെ സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കാന്‍ സാധ്യത; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍

ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ . വിപണി തകര്‍ന്നടിയുകയും, ജോലികള്‍ നഷ്ടമാകുകയും, കമ്പനികള്‍ അടച്ചുപൂട്ടുകയും ചെയ്ത 2008-ലെ ആഗോള സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലം രൂപം കൊള്ളുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കുന്നു.

2 ട്രില്ല്യണ്‍ പൗണ്ടിന്റെ പ്രൈവറ്റ് ക്രെഡിറ്റ് മാര്‍ക്കറ്റില്‍ സമ്മര്‍ദങ്ങള്‍ രൂപമെടുക്കുന്നതായി ആന്‍ഡ്രൂ ബെയ്‌ലി ചൂണ്ടിക്കാണിക്കുന്നു. ഹെഡ്ജ് ഫണ്ടുകള്‍ക്ക് ലോണുകള്‍ നല്‍കുന്നത് ഇവിടെയാണ്. ഇത് മറ്റ് ഇടങ്ങളിലേക്ക് വ്യാപിക്കാമെന്നാണ് ഗവര്‍ണര്‍ മുന്നറിയിപ്പില്‍ പറയുന്നത്. 18 വര്‍ഷം മുന്‍പ് സാമ്പത്തിക പ്രതിസന്ധി കാലത്ത് സബ്-പ്രൈം മോര്‍ട്ട്‌ഗേജ് പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടിരുന്നു.

ഇക്കുറി ഇത് സംഭവിക്കുമെന്നല്ല പറയുന്നത്. എന്നാല്‍ നിക്ഷേപകര്‍ പ്രൈവറ്റ് ക്രെഡിറ്റ് മേഖലയില്‍ ഏത് വിധത്തിലാണ് പ്രതികരിക്കുന്നത് എന്നത് ആസ്പദമാക്കിയാണ് ഇത് സംഭവിക്കുക, അദ്ദേഹം പറഞ്ഞു. ആഗോള സമ്പദ് വ്യവസ്ഥയ്ക്കുള്ള പ്രവചനങ്ങള്‍ താഴ്ത്താനുള്ള ഒരുക്കത്തിലാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്.

നിലവിലെ സംഘര്‍ഷങ്ങളുടെ മുറിവുകള്‍ മൂലം വളര്‍ച്ച മെല്ലെപ്പോക്കിലാകുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലിനാ ജോര്‍ജ്ജിവ പറഞ്ഞു. എണ്ണയും, ഗ്യാസും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക, അവര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടനില്‍ എനര്‍ജി ബില്ലില്‍ ജനങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും സഹായം നല്‍കാനില്ലെന്നും, ആവശ്യക്കാര്‍ക്ക് മാത്രമായി ഇത് ഒതുക്കുമെന്നുമാണ് റീവ്‌സ് വ്യക്തമാക്കിയിരിക്കുന്നത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions