യു.കെ.വാര്‍ത്തകള്‍

പുതിയ അഭിപ്രായ സര്‍വേയിലും ലേബര്‍ പാര്‍ട്ടിയ്ക്കു കനത്ത തിരിച്ചടി

അടുത്തമാസം കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലേബര്‍ പാര്‍ട്ടിയ്ക്കും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനും ഒട്ടും ശുഭകരമല്ല കാര്യങ്ങള്‍. അധികാരത്തിലേറി രണ്ട് വര്‍ഷം ആകാന്‍ പോകുന്ന സമയത്ത് നടത്തിയ പുതിയ അഭിപ്രായ സര്‍വേയില്‍ കാണിക്കുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ടുചെയ്ത പല വോട്ടര്‍മാരും പാര്‍ട്ടിയുടെ ഭരണത്തില്‍ ഒട്ടും സംതൃപ്തരല്ല എന്നാണ്. ലേബര്‍ പാര്‍ട്ടിയുടെ ഉറച്ച വോട്ടര്‍മാരായിരുന്ന പലരും ഇന്ന് മറ്റു പാര്‍ട്ടികളിലേക്കാണ് നോക്കുന്നതെന്ന് ബര്‍മിംഗ്ഹാം യാര്‍ഡ്‌ലി മണ്ഡലത്തില്‍ നടത്തിയ ഒരു സാമ്പിള്‍ സര്‍വേയില്‍ പറയുന്നു. ഭൂരിഭാഗം പേരും ഗ്രീന്‍സിനെ തെരഞ്ഞെടുക്കുമ്പോള്‍, കടുത്ത വലതുപക്ഷ വാദികളായ റിഫോം യുകെയില്‍ ആശ്രയം കാണുന്നവരും ലേബര്‍ വോട്ടര്‍മാര്‍ക്കിടയില്‍ അപൂര്‍വ്വമായിട്ടാണെങ്കിലും ഉണ്ട്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഉയര്‍ത്തിയ ആശങ്ക അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിനെ കുറിച്ചായിരുന്നു. സാധനങ്ങളുടെ വില വര്‍ധിക്കുന്നതിനനുസരിച്ച് വേതനം വര്‍ദ്ധിക്കുന്നില്ല എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തവണ വേനലവധിക്ക് കുടുംബവുമായി ഉല്ലാസയാത്ര പോകുവാന്‍ കഴിയില്ലെന്ന് നിരാശപ്പെടുന്നവരും ഏറെയാണ്. എന്തിനധികം, തങ്ങളുടെ പ്രിയപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ കഴിയാതെ വിലക്കുറവുള്ള ഇടം തേടിപോകാന്‍ നിര്‍ബന്ധിതരായവരും കുറവല്ല എന്ന് സര്‍വേഫലം പറയുന്നു.

എന്‍എച്ച്എസ് ഉള്‍പ്പടെയുള്ള പൊതുമേഖലകള്‍ മതിയായ സേവനം നല്‍കുന്നതില്‍ പരാജയപ്പെടുമ്പോഴും, മറുഭാഗത്ത് നികുതി നിരക്ക് കുതിച്ചുയരുന്നതിനെതിരെയും സര്‍വേയില്‍ പങ്കെടുത്തവരില്‍ പലരും പ്രതിഷേധം രേഖപ്പെടുത്തി. അതേസമയം, ഇന്നത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമായ ഇറാന്‍ യുദ്ധം ട്രംപിന്റെ ഒരു തെറ്റായ തീരുമാനമായിരുന്നു എന്ന് തന്നെയാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും പറയുന്നത്. പ്രാദേശിക തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ കീര്‍ സ്റ്റാര്‍മറിന്റെ കസേര തെറിക്കുമെന്ന വിലയിരുത്തലുകളുമുണ്ട്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions