യു.കെ.വാര്‍ത്തകള്‍

ജീവനക്കാര്‍ സമരത്തിനിറങ്ങിയതോടെ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് റദ്ദാക്കി

റസിഡന്റ് ഡോക്ടര്‍മാര്‍ ഇംഗ്ലണ്ടില്‍ സമരത്തിനിറങ്ങിയിരിക്കുകയാണ്. എന്നാല്‍ യൂണിയനിലെ ജോലിക്കാര്‍ തന്നെ സമരത്തിന് ഇറങ്ങിയതോടെ തിരിച്ചടി നേരിടുകയാണ് ബിഎംഎ. യൂണിയന്‍ ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സാണ് റദ്ദാക്കേണ്ടി വന്നിരിക്കുന്നത്.

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ ജോലിക്കാരുടെ സഹായമില്ലാതെ കോണ്‍ഫറന്‍സുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് ഇവര്‍ കുരുക്കിലായത്. വരുമാനത്തിന്റെ പേരില്‍ സമരത്തിന് ഇറങ്ങിയ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് സ്വന്തം യൂണിയന്‍ ജീവനക്കാര്‍ ഇതേ ആവശ്യത്തിന് സമരത്തിന് ഇറങ്ങിയതോടെ നാണക്കേടായി.

വെള്ളി, ശനി ദിവസങ്ങളില്‍ മധ്യ ലണ്ടനില്‍ നിശ്ചയിച്ച വാര്‍ഷിക കോണ്‍ഫറന്‍സാണ് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഫറന്‍സ് കോ-ചെയറുകളായ എറിന്‍ ഗോര്‍ലിയും, ഫ്രാന്‍സെസ്‌കോ പലാസോയും പറഞ്ഞു. 'ഞങ്ങള്‍ ജീവനക്കാര്‍ക്കൊപ്പം തന്നെയുണ്ട്. റസിഡന്റ് ഡോക്ടര്‍മാരെ പിന്തുണയ്ക്കുന്നതില്‍ അവര്‍ പ്രധാനമാണ്', അംഗങ്ങള്‍ അയച്ച കത്തില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

സ്വന്തം ജീവനക്കാര്‍ക്ക് ബിഎംഎ കേവലം 2.75 ശതമാനം ശമ്പളവര്‍ദ്ധനവാണ് ഓഫര്‍ ചെയ്തത്. ഇതോടെ നാണംകെട്ട ഡോക്ടര്‍മാര്‍ യൂണിയന് എതിരെ രോഷം തീര്‍ക്കുകയാണ്. ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ജിഎംബി യൂണിയനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ബിഎംഎ ചീഫ് എക്‌സിക്യൂട്ടീവ് റേച്ചല്‍ പോഡോലാക് പറഞ്ഞു. നേരത്തെ 2% ഓഫര്‍ ചെയ്ത സ്ഥാനത്താണ് 2.75% ഓഫര്‍ പുതുക്കിയതെന്നാണ് യൂണിയന്റെ വാദം.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions