യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ ലേറ്റണ്‍ സ്റ്റോണ്‍ വാര്‍ഡില്‍ റീഫോം യുകെ സ്ഥാനാര്‍ത്ഥിയായി മലയാളി

ലണ്ടനിലെ വാല്‍താം ഫോറസ്റ്റ് കൗണ്‍സിലിലേക്ക് മെയ് ഏഴിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മലയാളി. എറണാകുളം നേര്യമംഗലം സ്വദേശി ജയ്സണ്‍ തോമസ് ആണ് ഇവിടെ ജനവിധി തേടുന്നത്. നിജല്‍ ഫരാജിന്റെ നേതൃത്വത്തിലുള്ള 'റീഫോം യുകെ' പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ലേറ്റണ്‍ സ്റ്റോണ്‍ (Leytonstone) വാര്‍ഡില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. കോമണ്‍വെല്‍ത്ത് പൗരന്മാര്‍ക്ക് ബ്രിട്ടീഷ് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള അവകാശം പ്രയോജനപ്പെടുത്തിയാണ് ഈ അധ്യാപകന്‍ രാഷ്ട്രീയ പോരാട്ടത്തിനിറങ്ങുന്നത്.

യുകെയില്‍ ഗവേഷണ പഠനത്തിനെത്തിയ ജയ്സണ്‍ നിലവില്‍ ലണ്ടനിലെ വിവിധ സ്‌കൂളുകളില്‍ ടീച്ചിംഗ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയാണ്. ഇതിനുമുമ്പ് മാലിദ്വീപ്, ഗുജറാത്ത്, കര്‍ണാടക തുടങ്ങി വിവിധ ഇടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജ്, മൂവാറ്റുപുഴ നിര്‍മ്മല കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം കേരള രാഷ്ട്രീയത്തിലും അദ്ദേഹം സജീവമായിരുന്നു. എന്‍.എസ്.യു.ഐ (NSU-I) മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി, കെ.എസ്.യു ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ ഇന്ത്യന്‍ ഓവര്‍സീസ് യൂത്ത് കോണ്‍ഗ്രസ് യുകെ കേരള ഘടകത്തിന്റെ ഭാഗമാണ്.

നേര്യമംഗലത്തെ രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ള ജയ്സണ്‍, പ്രവാസി സമൂഹത്തിന്റെ ശബ്ദമാകാനും പ്രാദേശിക വികസനത്തില്‍ പങ്കാളിയാകാനുമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. തന്റെ പൊതുപ്രവര്‍ത്തനത്തിന് അടിത്തറ പാകിയ നാട്ടുകാരുടെ പിന്തുണയും പ്രാര്‍ത്ഥനയും തേടിക്കൊണ്ടാണ് ഈ പുതിയ രാഷ്ട്രീയ ചുവടുവെപ്പ്. ലണ്ടനിലെ മലയാളി സമൂഹത്തിനിടയിലും നേര്യമംഗലത്തെ സുഹൃത്തുക്കള്‍ക്കിടയിലും വലിയ ആവേശമാണ് ജയ്സന്റെ സ്ഥാനാര്‍ത്ഥിത്വം ഇതിനോടകം സൃഷ്ടിച്ചിരിക്കുന്നത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions